ഇടുക്കി: മദ്യപിച്ച് ബസ് സ്റ്റാൻഡിൽ ബഹളമുണ്ടാക്കിയ ആൾക്ക് നേരെ പൊലീസ് പേപ്പർ സ്പ്രേ പ്രയോഗിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് അടിമാലിയിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.(Police use pepper spray against intoxicated man causing nuisance in Adimali)
അടിമാലി ബസ് സ്റ്റാൻഡിൽ സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുന്നയാളാണ് ഇദ്ദേഹം. അക്രമം കടുത്തപ്പോഴാണ് പൊലീസ് ഇടപെട്ടത്. ഇയാളെ നിയന്ത്രിക്കാൻ പൊലീസ് പേപ്പർ സ്പ്രേ പ്രയോഗിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
Story Summary
In Adimali, Idukki, police used pepper spray against a man who was creating a nuisance at the bus stand while under the influence of alcohol. Footage of the incident has gone viral on social media, with many users praising the police for their decisive action against the persistent troublemaker.

