തിരുവനന്തപുരം: ആര്യനാട് സി.പി.എം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തി. രാവിലെ ഓഫീസിന്റെ മേൽക്കൂരയിലെ ഷീറ്റിനും ചുമരിനും ഇടയിലായാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്. ഉടൻ തന്നെ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.(Python Found Inside CPIM Party Office In Aryanad)
വിവരമറിഞ്ഞ് പരുത്തിപ്പള്ളി വനം വകുപ്പിൽ നിന്ന് ആർ.ആർ.ടി (RRT) അംഗവും സ്നേക്ക് റെസ്ക്യൂറുമായ റോഷിനി ജി.എസ് സ്ഥലത്തെത്തി. വിദഗ്ധമായി പെരുമ്പാമ്പിനെ പിടികൂടിയ ശേഷം വനം വകുപ്പിന്റെ ആസ്ഥാനത്തേക്ക് മാറ്റി. ഓഫീസിന് സമീപത്തുകൂടി ഒഴുകുന്ന കരമനയാർ വഴിയാകാം പാമ്പ് ഓഫീസ് കെട്ടിടത്തിനുള്ളിൽ കയറിയതെന്നാണ് പ്രാഥമിക നിഗമനം.
Story Summary
A large python was discovered inside the CPI(M) party office in Aryanad, Thiruvananthapuram, nestled between the roofing sheet and the wall. A forest department rescue team, led by snake rescuer Roshini G.S., successfully captured the reptile and relocated it to the forest department headquarters. It is suspected that the python entered the premises from the nearby Karamana River.

