ആലപ്പുഴ: ജില്ലയിലെ തുമ്പോളി എസ്.എൻ.വി എൽ.പി സ്കൂളിലെ വിദ്യാർത്ഥികളിൽ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇൻകുബേഷൻ കാലയളവ് കണക്കിലെടുത്താണ് നടപടി.(Alappuzha mumps outbreak, School Closed For 21 Days)
ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് അവധി അനുവദിച്ചിരിക്കുന്നത്. അവധി ദിവസങ്ങളിൽ കുട്ടികളുടെ പഠനം മുടങ്ങാത്ത രീതിയിൽ ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കാൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ, സ്കൂളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും കളക്ടറുടെ ഉത്തരവിലുണ്ട്. മുണ്ടിനീര് വായുവിലൂടെയാണ് പ്രധാനമായും പകരുന്നത്. രോഗം സ്ഥിരീകരിച്ചവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ വിശദീകരിച്ചു. ചെവിക്ക് താഴെ കവിളിൽ നീരും വേദനയും, ചെറിയ പനി, തലവേദന, വായ തുറക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമുള്ള പ്രയാസം, പേശി വേദന, വിശപ്പില്ലായ്മ എന്നിവയാണ് ലക്ഷണങ്ങൾ.
Story Summary
District Collector has declared a 21-day holiday for SNV LP School in Thumpoly, Alappuzha, following an outbreak of mumps among students. As part of containment efforts, online classes will continue, and health authorities have urged the public to remain vigilant against the viral infection.

