HomeWorld'പാകിസ്ഥാൻ സൈന്യം തന്നെയാണ് കശ്മീരികളുടെ കയ്യിൽ തോക്ക് നൽകിയത്, എന്നിട്ട് അവരെ...

‘പാകിസ്ഥാൻ സൈന്യം തന്നെയാണ് കശ്മീരികളുടെ കയ്യിൽ തോക്ക് നൽകിയത്, എന്നിട്ട് അവരെ ഭീകരർ എന്ന് മുദ്രകുത്തുന്നു’: സർദാർ അമൻ ഖാൻ | Protest intensifies in POK

റാവൽക്കോട്ട്: പാക് അധിനിവേശ കശ്മീരിൽ സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധം 24-ാം ദിവസത്തിലേക്ക് കടന്നിരിക്കെ, പാകിസ്ഥാൻ സൈന്യത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിഷേധ സമര നേതാക്കൾ രംഗത്ത്. പാകിസ്ഥാൻ സൈന്യം തന്നെയാണ് കശ്മീരികളുടെ കയ്യിൽ തോക്ക് നൽകിയതെന്നും, ഇപ്പോൾ അവരെ ഭീകരവാദികളെന്ന് മുദ്രകുത്തുന്നത് ഇരട്ടത്താപ്പാണെന്നും ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നേതാവ് സർദാർ അമൻ ഖാൻ ആരോപിച്ചു.(Protest intensifies in POK as leaders hit out at Pakistan Army)

റാവൽക്കോട്ട് ഈദ്ഗാഹിൽ പതിനായിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “കശ്മീരികളുടെ കയ്യിൽ തോക്ക് നൽകിയത് പാക് സൈന്യമാണ്. പൂർണ്ണ പിന്തുണയോടെ അവർ അത് ചെയ്തപ്പോൾ ആരും ഭീകരവാദികളായിരുന്നില്ല. എന്നാൽ ഇന്ന് ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കാൻ അവർക്ക് എങ്ങനെ ധൈര്യം വരുന്നു?” അമൻ ഖാൻ ചോദിച്ചു. വൈദ്യുതി ബില്ലുകളിലെ അമിതമായ വർദ്ധനവ്, സബ്‌സിഡി നിരക്കിലുള്ള ഗോതമ്പിന്റെ ലഭ്യതക്കുറവ്, അതിരൂക്ഷമായ പണപ്പെരുപ്പം എന്നിവയ്‌ക്കെതിരെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്.

സാമ്പത്തിക ആവശ്യങ്ങളിൽ തുടങ്ങിയ സമരം ഇപ്പോൾ രാഷ്ട്രീയവും ഭരണപരവുമായ മാറ്റങ്ങൾക്കുവേണ്ടിയുള്ള വലിയൊരു പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പരിപാടിക്ക് റാവലക്കോട്ട് ഭരണകൂടം അനുമതി നൽകിയെന്നും അവർക്ക് സുരക്ഷ ഒരുക്കിയെന്നും അമൻ ഖാൻ ആരോപിച്ചു. സർക്കാർ 38 ഇന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മുസഫറാബാദിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് സമരസമിതി മുന്നറിയിപ്പ് നൽകി. ഇത് പാകിസ്ഥാന്റെ പൂർണ്ണമായ പിന്മാറ്റം ആവശ്യപ്പെടുന്ന വലിയ പ്രക്ഷോഭമായി മാറുമെന്ന് നേതാക്കൾ വ്യക്തമാക്കി. പ്രതിഷേധക്കാരെ അടിച്ചമർത്താൻ ഭരണകൂടം നടത്തിയ പോലീസ് നടപടികളിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. ഇത് മേഖലയിലെ സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

Story Summary

The anti-government movement in Pakistan-occupied Kashmir (POK) has escalated as JAAC leader Sardar Aman Khan publicly accused the Pakistan Army of arming Kashmiris in the past while hypocritically labeling activists as terrorists today. Demonstrators, now in their 24th day of protest, are demanding urgent economic relief and governance reforms, warning Islamabad that they may escalate the agitation to include calls for Pakistan’s complete withdrawal from the region.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.