HomeKerala13കാരിയായ മകൾക്ക് നേരെ പീഡനശ്രമം: അയൽവാസിയുടെ കാൽ തല്ലിയൊടിച്ച പിതാവിനെ അറസ്റ്റ്...

13കാരിയായ മകൾക്ക് നേരെ പീഡനശ്രമം: അയൽവാസിയുടെ കാൽ തല്ലിയൊടിച്ച പിതാവിനെ അറസ്റ്റ് ചെയ്തതിൽ പൊലീസിനെതിരെ കോടതി | Pothancode assault case

🎙️ Latest Podcast

തിരുവനന്തപുരം: പോത്തൻകോട് മകളെ പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ കാൽ തല്ലിയൊടിച്ച പിതാവിനെതിരെ കേസെടുത്ത് റിമാൻഡ് ചെയ്ത സംഭവത്തിൽ പൊലീസിന് രൂക്ഷവിമർശനം. വസ്തുതകൾ പരിശോധിക്കാതെ പിതാവിനെ അറസ്റ്റ് ചെയ്ത നടപടിയെ കോടതി ചോദ്യം ചെയ്തു. അയൽവാസിയായ 40-കാരൻ നൽകിയ പരാതിയിൽ, മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവിനെതിരെ കേസെടുക്കുകയായിരുന്നു.(Pothancode assault case, Court questions Pothancode police for arresting father who protected daughter from assault)

കഴിഞ്ഞ തിങ്കളാഴ്ച പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അയൽവാസി 13 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ട പിതാവ് ഇയാളെ തടഞ്ഞു. ഇതിനിടയിൽ നടന്ന പിടിവലിക്കൊടുവിൽ അയൽവാസിയുടെ കാലിന് പരിക്കേൽക്കുകയായിരുന്നു.

എന്നാൽ, സംഭവം മറച്ചുവെച്ച് തന്നെ പിതാവ് മർദ്ദിച്ചെന്ന് കാണിച്ച് അയൽവാസി പൊലീസിൽ പരാതി നൽകി. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ അയൽവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പിതാവിനെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ പ്രതിരോധിക്കുന്നതിനിടയിലാണ് ഇയാൾക്ക് പരിക്കേറ്റതെന്ന് പൊലീസിന് ബോധ്യപ്പെട്ടത്. ഇതോടെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന നടത്തിയ ശേഷം അയൽവാസിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു. പെൺകുട്ടിയുടെ രഹസ്യ മൊഴിയും കോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Story Summary
The Court has sharply criticized the Pothancode police for arresting a father who intervened to save his 13-year-old daughter from an attempted assault. While the police initially acted on a complaint from the assailant, who alleged assault after sustaining injuries during the father’s intervention, they later realized the truth and registered a POCSO case against the perpetrator.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.