HomeIran Israel Conflictഹോർമുസ് തർക്കത്തിലടക്കം ധാരണയായി: ദോഹയിലെ US-ഇറാൻ ചർച്ചകളിൽ പുരോഗതി, ഇറാൻ്റെ മരവിപ്പിച്ച...

ഹോർമുസ് തർക്കത്തിലടക്കം ധാരണയായി: ദോഹയിലെ US-ഇറാൻ ചർച്ചകളിൽ പുരോഗതി, ഇറാൻ്റെ മരവിപ്പിച്ച ഫണ്ടുകളും ചർച്ചയായി | US And Iran

🎙️ Latest Podcast

ദോഹ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും ഇറാൻറെ മരവിപ്പിച്ച ഫണ്ടുകളും ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മിൽ നടന്ന പരോക്ഷ ചർച്ചകൾ സമാപിച്ചു. ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഒരു സ്ഥിരം ‘കമ്മ്യൂണിക്കേഷൻ ചാനൽ’ രൂപീകരിക്കാൻ ധാരണയായി.(US And Iran Conclude Indirect Talks In Doha Regarding Shipping And Frozen Funds)

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിനുള്ള സുരക്ഷയും, ഇറാൻ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന ടോൾ പിരിവിനെതിരായ അമേരിക്കയുടെ എതിർപ്പുമാണ് പ്രധാനമായും ചർച്ചയായത്. ടോളിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാൾ വലിയ സാമ്പത്തിക നേട്ടം ആണവായുധ നിയന്ത്രണങ്ങളിലൂടെ ഇറാനുണ്ടാകുമെന്ന് അമേരിക്കൻ സംഘം വാദിച്ചു. ഇറാനുമായുള്ള ധാരണയുടെ ഭാഗമായി മരവിപ്പിച്ച 6 ബില്യൺ ഡോളർ ഫണ്ടുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഖത്തർ സെൻട്രൽ ബാങ്കുമായി ചർച്ചകൾ നടന്നു. ഇതിൽ നിന്ന് ഇറാനിലേക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കാൻ തീരുമാനമായി.

ആണവ പദ്ധതികൾ ചർച്ചാ വിഷയത്തിൽ ഉണ്ടായിരുന്നെങ്കിലും, ഈ യോഗത്തിൽ അവ വിശദമായി പരിഗണിച്ചില്ല. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് വ്യക്തമാക്കി. അമേരിക്കൻ മധ്യസ്ഥൻ സ്റ്റീവ് വിറ്റ്‌കോഫും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നറുമാണ് അമേരിക്കൻ സംഘത്തെ നയിച്ചത്. ഇറാൻ പ്രതിനിധി സംഘത്തെ ഉപ വിദേശകാര്യമന്ത്രി കാസം ഘരിബാബാദിയാണ് നയിച്ചത്. മുൻ സുപ്രീം ലീഡർ അലി ഖമേനിയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം അടുത്ത ഘട്ട ചർച്ചകൾ നടക്കുമെന്ന് ഇരുപക്ഷവും അറിയിച്ചു.

ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇറാനിലെ ആണവ നിരായുധീകരണം നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്നുമാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. ജൂണിൽ യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ഇരുരാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ തുടർച്ചയെന്നോണം ഈ ചർച്ചകൾ ‘പോസിറ്റീവ്’ പുരോഗതിയാണ് കൈവരിച്ചതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം എക്സ് വഴി അറിയിച്ചു.

Story Summary

The United States and Iran concluded indirect talks in Doha aimed at resolving maritime disputes in the Strait of Hormuz and addressing frozen Iranian funds. While no major breakthroughs were achieved, both parties agreed to establish a communication channel to resolve future conflicts and hinted at upcoming discussions regarding Iran’s nuclear program following the funeral of the former Supreme Leader.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.