കൊച്ചി: ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് കെ. സുധാകരൻ കൊച്ചിയിൽ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തയാൾ കൊച്ചിയിൽ യുവാവിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായി. മട്ടാഞ്ചേരി സ്വദേശിയും ക്രിമിനൽ പശ്ചാത്തലമുള്ളയാളുമായ ഷിബുവാണ് ബാറിൽ മദ്യപിച്ച് അക്രമം അഴിച്ചുവിട്ടതിനെത്തുടർന്ന് പിടിയിലായത്.(K Sudhakaran Operation Toofan Meeting Participant Arrested For Assault)
ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് മട്ടാഞ്ചേരി സ്വദേശിയായ ഷമീറിനെ കഴുത്തിന് പിടിച്ച് തള്ളുകയും, കൈവശമുണ്ടായിരുന്ന ചുറ്റിക കൊണ്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷമീർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ഷിബുവിനൊപ്പം മട്ടാഞ്ചേരി സ്വദേശിയായ ഷിഹാബും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അടുത്തിടെ കെ. സുധാകരൻ വിളിച്ചുചേർത്ത യോഗം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്
Story Summary
A man named Shibu, who participated in a controversial meeting organized by Congress MP K Sudhakaran to support ‘Operation Toofan’, has been arrested for attempting to murder an elderly man at a bar in Kochi. The involvement of known criminals and active gang members in Sudhakaran’s meeting has sparked significant criticism.

