HomeKeralaവിഴിഞ്ഞത്ത് നിന്ന് കാണാതായ 3 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി: സുരക്ഷിതരെന്ന് അധികൃതർ |...

വിഴിഞ്ഞത്ത് നിന്ന് കാണാതായ 3 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി: സുരക്ഷിതരെന്ന് അധികൃതർ | Three Missing Fishermen

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മൂന്ന് തൊഴിലാളികളെയും സുരക്ഷിതരായി കണ്ടെത്തി. വെട്ടുകാട് സ്വദേശികളായ സനു (37), റോബിൻസൺ (55), വലിയവെളി സ്വദേശി ബാബു (40) എന്നിവരെയാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.(Three Missing Fishermen From Vizhinjam Found Safe)

ജൂൺ 28-ന് വൈകിട്ട് മൂന്ന് മണിയോടെ കടലിൽ പോയ ഇവർ 29-ന് പുലർച്ചെ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ വിവരം കോസ്റ്റൽ പോലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും കോസ്റ്റ് ഗാർഡും സംയുക്തമായി തിരച്ചിൽ ആരംഭിച്ചു. ഇന്ന് പുലർച്ചെ മുതൽ കോസ്റ്റ് ഗാർഡിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തി നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൂന്ന് പേരെയും സുരക്ഷിതമായി കണ്ടെത്താനായത്.

Story Summary

Three fishermen from Vettukad and Valiyaveli, who went missing after venturing into the sea from Vizhinjam on June 28, have been found safe. A coordinated search operation involving the Marine Enforcement, Coast Guard, and local fishermen led to their rescue after they failed to return as scheduled.

WhatsApp Channel Banner

Latest updates

‘എന്ത് തെറ്റാണ് ഈ വിദ്യാർഥികൾ ചെയ്തത് ? വിയോജിപ്പ്...

കൊച്ചി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാർട്ടി (CJP) ഡൽഹിയിൽ നടത്തുന്ന വിദ്യാർത്ഥി സമരത്തിന് നേരെ ഉണ്ടായ പോലീസ് നടപടിയെയും അടിച്ചമർത്തലുകളെയും രൂക്ഷമായി വിമർശിച്ച് നടൻ ടൊവിനോ തോമസ് രംഗത്തെത്തി. സമാധാനപരമായി...

മറ്റൊരു ഡെഡ്പൂൾ ചിത്രം കൂടി വരുന്നു; സൂചന നൽകി...

പ്രശസ്ത ഹോളിവുഡ് താരം റയാൻ റെയ്നോൾഡ്സിന്റെ ജനപ്രിയ കഥാപാത്രമായ ഡെഡ്പൂളിന്റെ മറ്റൊരു ചിത്രം കൂടി നിർമ്മാണത്തിലാണെന്ന് താരം സ്ഥിരീകരിച്ചു (Ryan Reynolds Confirms Another Deadpool Movie). ഫാനറ്റിക്സ് ഫെസ്റ്റിൽ പങ്കെടുക്കവെയാണ് അടുത്ത...

ചെന്നൈയിലെ ബയോ-സിഎൻജി പ്ലാന്റിൽ മിന്നൽ പരിശോധന നടത്തി മുഖ്യമന്ത്രി...

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ചെന്നൈയിലെ ചെറ്റ്പേട്ടിലുള്ള ബയോ-സിഎൻജി പ്ലാന്റിൽ മിന്നൽ പരിശോധന നടത്തി (CM Vijay Inspects Bio-CNG Plant). പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ദിവസേന 100 ടൺ പച്ചക്കറി-ഭക്ഷണ...

സോനം വാങ്ചുക്കിന്റെ ആശങ്കകൾ അവഗണിക്കാനാവില്ല; മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിരാഹാര സമരം നടത്തിവന്ന ലഡാക്കി ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകി (Sonam...

‘AI ക്യാമറ പരിശോധനയും പിഴ ഈടാക്കലും തുടരും, ഭക്ഷണം...

തിരുവനന്തപുരം: സംസ്ഥാനത്ത് എ.ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തടസ്സമില്ലാതെ തുടരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. ചില ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അവ മാറ്റിസ്ഥാപിക്കുന്ന...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...