HomeKerala'പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പിണറായി സര്‍ക്കാര്‍ രണ്ടാമത് അധികാരത്തില്‍ വന്നത്, പിണറായി...

‘പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പിണറായി സര്‍ക്കാര്‍ രണ്ടാമത് അധികാരത്തില്‍ വന്നത്, പിണറായി വിജയന് അത് ഓര്‍മയില്ല’: G സുധാകരൻ | G Sudhakaran

തിരുവനന്തപുരം: 2021-ൽ പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നത് പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഫലമാണെന്ന് ജി. സുധാകരൻ. നിയമസഭയിലെ പ്രസംഗത്തിനിടെയാണ് സർക്കാരിനെ ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. പിണറായി വിജയന് അത് ഓർമ്മയില്ലെങ്കിലും താൻ ഇവിടെ പറയുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വീണ്ടും അധികാരത്തിൽ വരണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പൊതുമരാമത്ത് വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.(G Sudhakaran Claims PWD Performance Secured Pinarayi Governments Second Term)

താൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ കേരളം മുഴുവൻ നീതിയോടെയാണ് നടന്നതെന്ന് അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ മുഖ്യമന്ത്രിയുമായ വി.ഡി. സതീശൻ അടക്കമുള്ളവർ സമ്മതിച്ചിട്ടുണ്ടെന്ന് സുധാകരൻ ഓർമ്മിപ്പിച്ചു. പൊതുമരാമത്ത് നിർമ്മിക്കുന്ന റോഡുകൾ പിന്നീട് മറ്റ് വകുപ്പുകൾ വെട്ടിപ്പൊളിക്കുന്ന പ്രവണത അവസാനിപ്പിക്കണം. റോഡ് പൊളിക്കേണ്ട സാഹചര്യമുണ്ടായാൽ അത് പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ, അവരെക്കൊണ്ട് തന്നെ നിർമ്മാണം പൂർത്തിയാക്കണമെന്നും ഖജനാവ് നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹ്യനീതിയിൽ വിശ്വസിക്കുന്ന പാർട്ടിയാണ് മുസ്ലീം ലീഗ് എന്നും, ലീഗ് എന്ന പേര് കേട്ട് ആരും വിറകൊള്ളേണ്ടതില്ലെന്നും സുധാകരൻ പറഞ്ഞു. ചരിത്രം പരിശോധിച്ചാൽ ജിന്നയുടെയും പാകിസ്ഥാൻ രൂപീകരണത്തിന്റെയും പശ്ചാത്തലം വ്യക്തമാകും. ഇന്ത്യയിലെ 22 കോടിയോളം വരുന്ന മുസ്ലീം ജനവിഭാഗം ദേശസ്നേഹികളാണ്. 1967-ൽ ഇ.എം.എസ്. മുസ്ലീങ്ങളെ ഒപ്പം നിർത്തിയെന്നും, മലബാറിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നുവെന്നും ദേഹം ചൂണ്ടിക്കാട്ടി. അത് മുസ്ലീം ലീഗിന്റെ ശക്തിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Story Summary

Former Public Works Minister G. Sudhakaran asserted in the Kerala Legislative Assembly that the Pinarayi Vijayan government’s re-election in 2021 was largely due to the effective functioning of the Public Works Department (PWD) during his tenure. He also made notable political remarks praising the secular and patriotic stance of the Muslim community and acknowledging the electoral strength of the Muslim League in Malabar.

WhatsApp Channel Banner

Latest updates

വിപ്പ് ലംഘിച്ച് കോൺഗ്രസ് അംഗങ്ങൾ പോലും വോട്ട് ചെയ്തു:...

കോട്ടയം: പാർട്ടി നേതൃത്വത്തിന്റെ വിപ്പ് തള്ളി ഭരണപക്ഷത്തുള്ള കോൺഗ്രസ് അംഗങ്ങൾ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ, പാലാ നഗരസഭയിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സണായ ദിയ ബിനു പുളിക്കകണ്ടത്തിന് പദവി...

ഫോക്ക്‌ലാൻഡ് ബാനർ വിവാദം: അർജന്റീന താരങ്ങളുടെ UK വിസ...

ലണ്ടൻ: 2026 ഫിഫ ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ ജയത്തിന് പിന്നാലെ, തർക്കപ്രദേശമായ ഫോക്ക്‌ലാന്റ് ദ്വീപുകളെച്ചൊല്ലി അർജന്റീന താരങ്ങൾ നടത്തിയ ആഘോഷം ബ്രിട്ടനിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചു. "ലാസ് മാൽവിനാസ് സോൺ അർജന്റീനാസ്" (ഫാക്ക്‌ലാന്റ്...

പൊലീസ് ജീപ്പിന് പിഴയിട്ട സംഭവം: എം.വി.ഐയ്‌ക്കെതിരെ നടപടിയെടുത്തെന്ന് ഗതാഗത...

തൃശൂർ: പൊലീസ് ജീപ്പിന് പിഴയിട്ട എം.വി.ഐ പി.വി. ബിജുവിന്റേത് അമിതാവേശമായിരുന്നുവെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ എന്ത് നടപടിയാണ് എടുത്തതെന്ന് വ്യക്തമാക്കാനാകില്ലെന്നും മന്ത്രി തൃശൂരിൽ മാധ്യമങ്ങളോട്...

ഗയാനയിൽ ബോട്ട് മറിഞ്ഞ് ദുരന്തം; 27 മൃതദേഹങ്ങൾ കണ്ടെടുത്തു,...

ഗയാന തീരത്തുണ്ടായ വലിയ ബോട്ട് ദുരന്തത്തിൽ 27 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു (Guyana Ferry Disaster). രാജ്യത്തിന്റെ തലസ്ഥാനമായ ജോർജ്ജ്ടൗണിൽ നിന്ന് പോർട്ട് കൈതുമയിലേക്ക് 179 യാത്രികരുമായി പോയ എംവി...

4 രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലെ ടെൻഡർ നടപടികൾ: ഹൈക്കോടതി...

ന്യൂഡൽഹി: അബുദാബി, കുവൈറ്റ്, സിംഗപ്പൂർ, കാൻബെറ (ഓസ്ട്രേലിയ) എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ കോൺസുലർ, പാസ്‌പോർട്ട്, വിസ (CPV) സേവനങ്ങൾ സ്വകാര്യ ഏജൻസികൾക്ക് നൽകാനുള്ള ടെൻഡർ പ്രക്രിയ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര...

DON'T MISS

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

ഓസ്‌ട്രേലിയയിൽ ഒറ്റപ്രസവത്തിൽ നാല് പെൺകുട്ടികൾക്ക് ജന്മം നൽകി അമ്മ;...

ഓസ്ട്രേലിയയിലെ ഒരു കുടുംബത്തിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് പൂർണമായും മാറിമറിഞ്ഞിരിക്കുകയാണ്. നേരത്തേ മൂന്ന് മക്കളുടെ മാതാപിതാക്കളായിരുന്ന ദമ്പതികൾക്ക് ഇപ്പോൾ ഒരൊറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ കുടുംബാംഗങ്ങളുടെ എണ്ണം എട്ടായി...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...