Description
Digital Voice of Kerala
Tuesday, June 30, 2026

Digital Voice of Kerala
HomeKeralaലഹരി വിരുദ്ധ പ്രവർത്തകൻ്റെ മുഖംമൂടി അഴിഞ്ഞുവീണു:പുസ്തകങ്ങൾക്കിടയിൽ നിന്ന് MDMAയുമായി യുവാവ് പിടിയിൽ...

ലഹരി വിരുദ്ധ പ്രവർത്തകൻ്റെ മുഖംമൂടി അഴിഞ്ഞുവീണു:പുസ്തകങ്ങൾക്കിടയിൽ നിന്ന് MDMAയുമായി യുവാവ് പിടിയിൽ | Fake anti drug activist arrested

🎙️ Latest Podcast

പത്തനംതിട്ട: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മറവിൽ ലഹരി മരുന്ന് കച്ചവടം നടത്തിവന്ന വ്യാജ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പിടിയിൽ. ‘ആന്റി ഡ്രഗ്സ് മൂവ്മെന്റ്’ എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘടനയുടെ പ്രസിഡന്റ് എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യനാണ് പെരുമ്പെട്ടി പൊലീസിന്റെ പിടിയിലായത്.(Fake anti drug activist arrested for MDMA possession in Pathanamthitta)

ലഹരി ഉപയോഗവും വിതരണവും തടയാൻ സംസ്ഥാനത്തുടനീളം പൊലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന ദൗത്യത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പെരുമ്പെട്ടി പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പ്രത്യേക റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്.

പ്രതിയുടെ പക്കൽ നിന്ന് 1.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പുസ്തകങ്ങൾക്കിടയിൽ വളരെ സൂക്ഷ്മമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് കണ്ടെത്തിയത്. ലഹരി ഉപയോഗിക്കുന്നതിനായി ഇയാൾ സൂക്ഷിച്ചിരുന്ന പ്രത്യേക ഉപകരണങ്ങളും പൊലീസ് സംഘം കണ്ടെടുത്തിട്ടുണ്ട്. നാട്ടിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നയാൾ എന്ന പേരിൽ പൊതുജനമധ്യത്തിൽ സജീവമായിരുന്ന ഷർഫിൻ സെബാസ്റ്റ്യൻ, ഈ മറവിൽ തന്നെ വലിയ രീതിയിൽ ലഹരി വിതരണം നടത്തിയിരുന്നതായാണ് സൂചന.

Story Summary

Sharfin Sebastian, the state president of a fake anti-drug organization called ‘Anti Drugs Movement,’ was arrested in Pathanamthitta for possessing MDMA. Operating under the guise of an anti-narcotics activist, he was caught during a police raid conducted as part of ‘Operation Thoofan’ while hiding drugs inside books.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.