Description
Digital Voice of Kerala
Tuesday, June 30, 2026

Digital Voice of Kerala
HomeKeralaകാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ | Kafir...

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ | Kafir screenshot case

🎙️ Latest Podcast

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി ഇന്ന് പരിഗണിക്കും. നേരത്തെ വടകര കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്.(Kafir screenshot case, Jithin Bhaskar bail plea in court today )

ജിതിൻ ഭാസ്കറിന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കാനാണ് പൊലീസിന്റെ തീരുമാനം. ജാമ്യംനൽകുന്നതിനെതിരെ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് ഇന്ന് കോടതിയിൽ നിർണ്ണായകമാകും.

കേസിൽ റിബേഷ് രാമകൃഷ്ണനും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. റിബേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജൂലൈ 3-ന് പരിഗണിക്കും.

Story Summary

The Kozhikode District Court is set to hear the bail plea of DYFI leader Jithin Bhaskar, who was arrested in connection with the fake ‘Kafir’ screenshot case. Meanwhile, another DYFI leader, Ribesh Ramakrishnan, has filed an anticipatory bail plea, fearing he may be named as an accused in the ongoing investigation.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.