Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala
HomeKeralaPMAY എംബ്ലം പതിപ്പിക്കൽ വിഷയത്തിൽ ഒരേ നിലപാട്: മന്ത്രി കെ.എം. ഷാജിയെ...

PMAY എംബ്ലം പതിപ്പിക്കൽ വിഷയത്തിൽ ഒരേ നിലപാട്: മന്ത്രി കെ.എം. ഷാജിയെ അഭിനന്ദിച്ച് തിരുവനന്തപുരം കോർപ്പറേഷൻ | Thiruvananthapuram Corporation

🎙️ Latest Podcast

തിരുവനന്തപുരം : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ എംബ്ലം വീടുകളിൽ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ നിലപാടിനെ അഭിനന്ദിച്ച് തിരുവനന്തപുരം കോർപ്പറേഷൻ. ഇന്ന് ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് മേയർ വി.വി. രാജേഷ് മന്ത്രിക്ക് പിന്തുണ അറിയിച്ചത്.(Thiruvananthapuram Corporation Congratulates Minister KM Shaji Over PMAY Emblem Stance)

പിഎംഎവൈ എംബ്ലം വീടുകളിൽ പതിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി കെ.എം. ഷാജി പറയുന്ന ദൃശ്യങ്ങൾ കൗൺസിൽ യോഗത്തിൽ ടെലിവിഷൻ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. കോർപ്പറേഷൻ ബജറ്റ് അവതരണ വേളയിലും തങ്ങൾ ഇതേ നിലപാടാണ് ഉന്നയിച്ചിരുന്നതെന്ന് മേയർ വി.വി. രാജേഷ് ഓർമ്മിപ്പിച്ചു. ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ച മന്ത്രി കെ.എം. ഷാജിയെ അഭിനന്ദിക്കുന്നുവെന്നും മേയർ വ്യക്തമാക്കി.

Story Summary

Thiruvananthapuram Corporation Mayor V.V. Rajesh officially congratulated Minister K.M. Shaji for his pragmatic stance on affixing the PMAY emblem on beneficiary houses. During the council meeting, the Mayor supported the minister’s view—highlighted through video evidence—that displaying the emblem is appropriate for government-funded schemes.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.