ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ്. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.(Pinarayi Vijayan missed his flight in Delhi due to Protocol lapse)
വിമാനക്കമ്പനി അധികൃതരുമായുള്ള ആശയവിനിമയത്തിൽ പിഴവുണ്ടായതാണ് യാത്ര മുടങ്ങാൻ കാരണമായത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അശ്വതി ശ്രീനിവാസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.50-ന് ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് പിണറായി വിജയന് നഷ്ടമായത്. വിമാനത്താവളത്തിൽ കൃത്യസമയത്ത് എത്തിയിട്ടും വിമാനത്തിൽ കയറാൻ കഴിയാതിരുന്നത് വിമാനക്കമ്പനി അധികൃതർ വി.ഐ.പി ലോഞ്ചിൽ വന്ന് സ്വീകരിക്കാത്തതു മൂലമുള്ള ആശയക്കുഴപ്പം കാരണമാണെന്നാണ് വിവരം. സംഭവത്തിൽ അടിയന്തര യോഗം ചേർന്ന് വിശദാംശങ്ങൾ വിലയിരുത്തിയ ശേഷമാണ് വിശദീകരണം നൽകിയത്.
Story Summary
Kerala House Additional Resident Commissioner Ashwathi Srinivas has confirmed that a “protocol lapse” led to Opposition Leader Pinarayi Vijayan missing his flight from Delhi to Kozhikode. She stated that there was a failure in communication between the protocol office and the airline, assuring that strict disciplinary action will be taken against the responsible officials to prevent any future recurrence.

