Description
Digital Voice of Kerala
Sunday, June 28, 2026

Digital Voice of Kerala
HomeKeralaഹേമചന്ദ്രൻ കൊലക്കേസ്: മുഖ്യപ്രതിയായ യുവതി കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ | Hemachandran...

ഹേമചന്ദ്രൻ കൊലക്കേസ്: മുഖ്യപ്രതിയായ യുവതി കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ | Hemachandran murder case

🎙️ Latest Podcast

സുൽത്താൻ ബത്തേരി: വയനാട് പൂമല സ്വദേശി ഹേമചന്ദ്രനെ ഹണി ട്രാപ്പിൽ കുടുക്കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കണ്ണൂർ ഉളിക്കൽ സ്വദേശിനിയുമായ ലീബ പിടിയിൽ. കോഴിക്കോട് വിമാനത്താവളത്തിൽ വെച്ചാണ് ഇവർ പോലീസിന്റെ പിടിയിലായത്. നേരത്തെ ഇവർക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.(Hemachandran murder case, accused arrested at Kozhikode airport)

വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ഹണി ട്രാപ്പിലൂടെ ഹേമചന്ദ്രനെ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം തമിഴ്നാട് ചേരമ്പാടി വനത്തിൽ കുഴിച്ചുമൂടി എന്നാണ് കേസ്.

സംഭവത്തിൽ നേരത്തെ നൗഷാദ്, ജ്യോതിഷ്, അജേഷ്, വെൽബിൻ മാത്യു എന്നിവരടക്കം അഞ്ച് പേർ പിടിയിലായിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 24-ന് കോഴിക്കോട് നിന്ന് കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം ജൂണിലാണ് വനത്തിൽ നിന്ന് കണ്ടെത്തിയത്. ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹം ഹേമചന്ദ്രന്റേതാണെന്ന് തിരിച്ചറിഞ്ഞത്.

Story Summary

Leeba, the accused in the murder of Hemachandran from Poomal, Wayanad, has been arrested at the Kozhikode airport. Hemachandran was allegedly lured into a honey trap by Leeba, kidnapped, murdered, and buried in a forest in Cherambadi, Tamil Nadu.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.