Description
Digital Voice of Kerala
Sunday, June 28, 2026

Digital Voice of Kerala
HomeKeralaനെടുമങ്ങാട് നവജാത ശിശു മരണപ്പെട്ടു: മരിച്ചത് 22 മാസം പ്രായമായ പെൺകുഞ്ഞ്...

നെടുമങ്ങാട് നവജാത ശിശു മരണപ്പെട്ടു: മരിച്ചത് 22 മാസം പ്രായമായ പെൺകുഞ്ഞ് | Newborn dies in Nedumangad

🎙️ Latest Podcast

തിരുവനന്തപുരം : നെടുമങ്ങാട് പറണ്ടോട് സ്വദേശിനിയുടെ പെൺകുഞ്ഞ് മരണപ്പെട്ടു. ബിന്ദുവിന്റെ 22 ദിവസം പ്രായമുള്ള മകൾ ശ്രയയാണ് മരിച്ചത്. കുഞ്ഞിനെ മരിച്ച നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്.(Newborn dies in Nedumangad, investigation underway)

ദേഹമാസകലം മഞ്ഞനിറത്തിലാണ് കാണപ്പെട്ടത്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിലവിൽ മരണത്തിൽ ദുരൂഹതകളില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം.

എങ്കിലും പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരികയുള്ളൂ. കുഞ്ഞിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Story Summary

A 22-day-old infant from Nedumangad, was brought dead to the hospital. While hospital authorities currently report no signs of foul play despite the infant displaying yellowish skin discoloration, a post-mortem examination will be conducted to officially determine the cause of death.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.