ലോണാവാല: യുവ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ, പ്രതിയായ സിയ ഗോയലിന്റെ മാതാപിതാക്കളെയും സഹോദരനെയും പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കേതനെ ലോഹഗഡ് കോട്ടയിലെ കൊക്കയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്.(Ketan Agarwal murder, Police question Siya Goyals family in Ketan Agarwal murder investigation)
സിയയുടെ പിതാവ് പ്രവീൺ ഗോയൽ, മാതാവ് പൂജ ഗോയൽ, സഹോദരൻ സാഹിൽ എന്നിവരെയാണ് ലോണാവാല റൂറൽ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചത്. ഏകദേശം 12 മണിക്കൂറോളമാണ് ഇവർ ചോദ്യം ചെയ്യലിന് വിധേയരായത്. വെള്ളിയാഴ്ച സിയയുടെ സഹോദരൻ സാഹിലിനെ 10 മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തിരുന്നു.
വിവാഹം കഴിക്കാൻ താല്പര്യമില്ലാതിരുന്നിട്ടും, വിവാഹം മുടക്കിയാൽ കുടുംബത്തിന് അപമാനമുണ്ടാകുമെന്ന ഭയത്താലാണ് കാമുകനുമായി ചേർന്ന് കേതനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് സിയ പോലീസിനോട് സമ്മതിച്ചതായാണ് റിപ്പോർട്ട്. കുറ്റകൃത്യത്തിന് മുൻപും ശേഷവും സിയയും ചേതനും തമ്മിൽ നടത്തിയ ഡിജിറ്റൽ ഇടപെടലുകളും, ഇവർ മൊബൈൽ ഫോണിലെ ചാറ്റ് റെക്കോർഡുകൾ നശിപ്പിച്ചത് ഉൾപ്പെടെയുള്ള തെളിവുകളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കൊലപാതകത്തിന്റെ ആസൂത്രണം, പ്രതികളുടെ യാത്രകൾ, കൃത്യത്തിന് പിന്നിലെ മറ്റ് കാരണങ്ങൾ എന്നിവയും അന്വേഷണ പരിധിയിലുണ്ട്.
Story Summary
Police questioned the parents and brother of Siya Goyal for 12 hours in connection with the murder of her fiancé, Ketan Agarwal, at Lohagad Fort. Siya, who was arrested along with her lover Chetan Chaudhary, allegedly plotted the murder to avoid the social stigma of calling off their engagement. Investigators are currently analyzing digital evidence and deleted chat records to strengthen their case.

