Description
Digital Voice of Kerala
Sunday, June 28, 2026

Digital Voice of Kerala
HomeFIFA World Cup 2026ജോർദാനെ വീഴ്ത്തി അർജന്റീന: മെസിയുടെ ഗോളിൽ ആധികാരിക ജയം, 3 തവണ...

ജോർദാനെ വീഴ്ത്തി അർജന്റീന: മെസിയുടെ ഗോളിൽ ആധികാരിക ജയം, 3 തവണ വല ചലിപ്പിച്ചു | Argentina beats Jordan

🎙️ Latest Podcast

ഡാലസ്: ഫിഫ ലോകകപ്പിലെ ജെ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന. ഗോളടിമേളവുമായി മുന്നേറിയ അർജന്റീന തങ്ങളുടെ ആധിപത്യം ഉറപ്പിച്ചാണ് വിജയം സ്വന്തമാക്കിയത്.(Argentina beats Jordan 3-1 in FIFA World Cup Group J match)

മത്സരത്തിന്റെ 19-ാം മിനിറ്റിൽ ജിയോവാനി ലോസെൽസോ ഫ്രീകിക്കിലൂടെയാണ് അർജന്റീനയുടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. 31-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലൗട്ടാരോ മാർട്ടിനെസ് ലക്ഷ്യത്തിലെത്തിച്ചതോടെ അർജന്റീന ലീഡ് രണ്ടായി ഉയർത്തി. 55-ാം മിനിറ്റിൽ മുസാ അൽ തമരിയിലൂടെ ജോർദാൻ ഒരു ഗോൾ മടക്കി ആശ്വാസം കണ്ടെത്തിയെങ്കിലും, പിന്നീട് അർജന്റീന കളി നിയന്ത്രിച്ചു.

60-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസിന് പകരക്കാരനായി കളത്തിലിറങ്ങിയ നായകൻ ലയണൽ മെസ്സി 80-ാം മിനിറ്റിൽ തകർപ്പൻ ഫ്രീകിക്കിലൂടെ അർജന്റീനയുടെ മൂന്നാം ഗോൾ നേടി. ഈ ലോകകപ്പിലെ മെസ്സിയുടെ ആറാം ഗോളാണിത്. അനായാസ ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടം അർജന്റീന വിജയകരമായി പൂർത്തിയാക്കി.

Story Summary

Argentina secured a convincing 3-1 victory over Jordan in their final Group J match of the FIFA World Cup. Giovani Lo Celso, Lautaro Martinez, and Lionel Messi were on the scoresheet, with Messi netting his sixth goal of the tournament after coming on as a substitute.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.