ന്യൂഡൽഹി: തെരുവിൽ ഉറങ്ങുകയായിരുന്ന പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ക്യാബ് ഡ്രൈവറെ ചൊവ്വാഴ്ച വൈകുന്നേരം തെളിവെടുപ്പിനായി പ്രതിയെ മാണ്ഡി ഗ്രാമത്തിൽ എത്തിച്ചപ്പോൾ വീണ്ടും നാടകീയ സംഭവങ്ങൾ അരങ്ങേറി. ബിഹാർ സ്വദേശിയായ ബസു കുമാർ സിംഗ് (25) ആണ് പിടിയിലായത്.(Rape And Murder Of 10 Year Old Girl, Delhi Cab Driver Arrested)
ഫുട്പാത്തിൽ കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ പുലർച്ചെയാണ് പ്രതി തന്റെ ക്യാബിൽ തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, സിസിടിവി ദൃശ്യങ്ങളും കാബ് അഗ്രഗേറ്ററുകളിൽ നിന്നുള്ള വിവരങ്ങളും വിശകലനം ചെയ്താണ് പ്രതിയെ ഏഴ് മണിക്കൂറിനുള്ളിൽ പിടികൂടിയത്. പശ്ചിമ ഡൽഹിയിലെ വികാസ്‌പുരിയിൽ വെച്ചാണ് ഇയാൾ പിടിയിലായത്.
ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും, പിന്നീട് പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. മാണ്ഡി റോഡിലെ വിജനമായ സ്ഥലത്തുവെച്ച് കുട്ടിയെ പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നും, മുഖം വികൃതമാക്കാൻ കല്ലുകൊണ്ട് തലയ്ക്കടിച്ചെന്നും പ്രതി പോലീസിനോട് പറഞ്ഞു. തുടർന്ന് ഫരീദാബാദ്-ഗുഡ്ഗാവ് റോഡിന് സമീപമുള്ള വനപ്രദേശത്ത് മൃതദേഹം ഒളിപ്പിക്കുകയായിരുന്നു.
തെളിവെടുപ്പിനിടെപോലീസ് ഉദ്യോഗസ്ഥന്റെ കൈയിൽ നിന്ന് തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പോലീസിന് നേരെ വെടിയുതിർത്തു. തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ പ്രതിക്ക് പരിക്കേറ്റു. ഇയാൾക്ക് മുമ്പും രണ്ട് വധശ്രമ കേസുകളിൽ പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയുടെ ഭാര്യയും രണ്ട് കുട്ടികളും ബിഹാറിലാണുള്ളത്.
Story Summary
A 25-year-old cab driver, Basu Kumar Singh, was arrested for the abduction, sexual assault, and murder of a 10-year-old girl in South Delhi. Police traced the suspect within seven hours using digital trails and CCTV evidence, and the accused was later wounded in a shootout after attempting to escape during a crime scene reconstruction.

