Description
Digital Voice of Kerala
Saturday, June 27, 2026

Digital Voice of Kerala
HomeNationalതമിഴ്‌നാട് നിയമസഭയിലേക്ക് സ്റ്റാലിൻ്റെ തിരിച്ചുവരവ്?: വിജയ് ഒഴിഞ്ഞ ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ...

തമിഴ്‌നാട് നിയമസഭയിലേക്ക് സ്റ്റാലിൻ്റെ തിരിച്ചുവരവ്?: വിജയ് ഒഴിഞ്ഞ ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ മത്സരിച്ചേക്കുമെന്ന് സൂചന | MK Stalin

🎙️ Latest Podcast

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ അംഗമല്ലാത്ത ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ഉടൻ തന്നെ സഭയിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.(MK Stalin Likely To Contest From Trichy East For Return To Tamil Nadu Assembly)

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ച മുഖ്യമന്ത്രി സി. ജോസഫ് വിജയ്, നിയമപ്രകാരം പെരമ്പൂർ മണ്ഡലം നിലനിർത്തുകയും ട്രിച്ചി ഈസ്റ്റ് സീറ്റ് രാജിവെക്കുകയുമായിരുന്നു. ഇതോടെയാണ് ഈ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്.

സ്വന്തം തട്ടകമായ കൊളത്തൂരിൽ നടന്ന അപ്രതീക്ഷിത പരാജയത്തിന് ശേഷം സ്റ്റാലിൻ നിയമസഭാംഗമല്ല. നിലവിൽ അദ്ദേഹത്തിന്റെ മകൻ ഉദയനിധി സ്റ്റാലിനാണ് നിയമസഭയിലെ പ്രതിപക്ഷ നേതാവ്. നിയമസഭാ സമ്മേളനത്തിനിടെ മുഖ്യമന്ത്രി വിജയ്, “നിങ്ങളുടെ പിതാവ് എവിടെ?” എന്ന് ഡി.എം.കെ അംഗങ്ങളോട് ചോദിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് “ഞാൻ ജനങ്ങളുടെ ഹൃദയത്തിലുണ്ട്” എന്നായിരുന്നു സ്റ്റാലിന്റെ മറുപടി.

സ്റ്റാലിൻ ഉടൻ തന്നെ നിയമസഭയിൽ തിരിച്ചെത്തുമെന്ന് മുതിർന്ന ഡി.എം.കെ നേതാവും എം.എൽ.എയുമായ കെ.എൻ. നെഹ്‌റു അടുത്തിടെ സൂചന നൽകിയിരുന്നു. ട്രിച്ചി ഈസ്റ്റ് മണ്ഡലം തന്നെയായിരിക്കും സ്റ്റാലിൻ തിരഞ്ഞെടുക്കുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഔദ്യോഗികമായി സ്ഥാനാർത്ഥിയെ ഡി.എം.കെ പ്രഖ്യാപിച്ചിട്ടില്ല.

Story Summary

DMK chief MK Stalin is likely to contest the upcoming by-election from the Tiruchirappalli East constituency to make his return to the Tamil Nadu Legislative Assembly. The seat became vacant after Chief Minister C. Joseph Vijay resigned from it following his dual victory in the 2026 assembly elections. While DMK officials have hinted at Stalin’s return, the party is yet to make an official announcement regarding his candidacy.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.