അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവനകളിൽ വൻ തിരിമറി നടന്നെന്ന ആരോപണത്തെത്തുടർന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിലെ ഉന്നത ഭാരവാഹികൾ രാജിവെച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറിയായ ചമ്പത്ത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവരാണ് ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്കത്ത് സമർപ്പിച്ചത്.(Ayodhya Ram Temple Trust Officials Resign Over Donation Siphoning Allegations)
ക്ഷേത്ര അക്കൗണ്ടിൽ നിന്ന് ഏകദേശം 7 മുതൽ 7.5 കോടി രൂപ വരെ കാണാതായതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൃത്യമായ കണക്ക് ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർശന നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടാണ് രാജികളിലേക്ക് നയിച്ചത്.
ക്ഷേത്രത്തിലെ പണം എണ്ണുന്ന ചുമതലയുള്ള ആറ് ജീവനക്കാർ ഉൾപ്പെടെ എട്ടുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പണം മോഷ്ടിക്കുന്നത് വ്യക്തമായതിനെത്തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാമശങ്കർ യാദവ് (ടിന്നു) എന്നിവരാണ് പ്രതികൾ. ക്ഷേത്രത്തിന്റെ ഭരണനിർവ്വഹണം നടത്തുന്ന സ്വതന്ത്ര സമിതിയാണ് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Story Summary
Top officials of the Shri Ram Janmabhoomi Teerth Kshetra Trust, including General Secretary Champat Rai and trustee Anil Mishra, have resigned following allegations of siphoning donations from the Ayodhya Ram temple. The resignations came after an SIT probe revealed nearly ₹7-7.5 crore may be missing, leading to the arrest of eight individuals, including temple staff caught on CCTV embezzling funds.

