Description
Digital Voice of Kerala
Friday, June 26, 2026

Digital Voice of Kerala
HomeNationalവെനിസ്വേലയിലെ ഇരട്ട ഭൂചലനം: സഹായവുമായി 'ഓപ്പറേഷൻ അമിസ്റ്റാഡ്'; 35 ടൺ ദുരിതാശ്വാസ...

വെനിസ്വേലയിലെ ഇരട്ട ഭൂചലനം: സഹായവുമായി ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; 35 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യ | India Launches Operation Amistad

🎙️ Latest Podcast

ന്യൂഡൽഹി: ഭൂകമ്പത്തിൽ തകർന്ന വെനിസ്വേലയ്ക്ക് കൈത്താങ്ങായി ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’. രണ്ട് ഇന്ത്യൻ വ്യോമസേന സി-17 ഗ്ലോബ് മാസ്റ്റർ വിമാനങ്ങൾ അടിയന്തര വൈദ്യസഹായവും ദുരിതാശ്വാസ വസ്തുക്കളുമായി വെനിസ്വേലയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ അറിയിച്ചു.( India Launches Operation Amistad To Provide Earthquake Relief To Venezuela)

 

ഇന്ത്യൻ കരസേനയുടെ ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റാണ് സംഘത്തിലുള്ളത്. കൂടാതെ അടിയന്തര വൈദ്യസഹായം വേഗത്തിൽ ലഭ്യമാക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത രണ്ട് ‘BHISHM’ ക്യൂബുകളും സംഘത്തിലുണ്ട്. 35 ടണ്ണിലധികം മരുന്നുകൾ, അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് ഈ വിമാനങ്ങളിലുള്ളത്.

പ്രതിസന്ധി ഘട്ടത്തിൽ വെനിസ്വേലൻ സർക്കാരിനും ജനങ്ങൾക്കും ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയിരുന്നു. ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 235 ആയി ഉയർന്നതായും 4,300-ഓളം പേർക്ക് പരിക്കേറ്റതായും വെനിസ്വേലൻ ആരോഗ്യമന്ത്രി കാർലോസ് അൽവാരഡോ അറിയിച്ചു. തലസ്ഥാന നഗരത്തിന് സമീപം ഉണ്ടായ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.

Story Summary

India has launched ‘Operation Amistad,’ dispatching two Indian Air Force C-17 aircraft to earthquake-hit Venezuela. The relief mission includes an Indian Army field hospital unit, 35 tonnes of medical supplies, and BHISHM Cubes to provide rapid emergency care following the devastating double earthquakes that claimed 235 lives and injured over 4,300 people.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.