ഇന്ത്യയുടെ സിലിക്കൺ വാലിയായ ബംഗളൂരുവിലേക്ക് കുടിയേറുന്ന യുവ പ്രൊഫഷണലുകൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് (Bengaluru High Rent). ചെറിയ നഗരങ്ങളിൽ നിന്ന് ബംഗളൂരുവിലെത്തുന്നവർക്ക് അവിടുത്തെ വാടക നിരക്കുകളും ലക്ഷങ്ങൾ വരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റും വലിയ ഞെട്ടലാണ് ഉണ്ടാക്കുന്നത്. ഫരീദാബാദിൽ നിന്ന് ബംഗളൂരുവിലേക്ക് മാറിയ ഒരു ടെക് ജീവനക്കാരൻ പങ്കുവെച്ച കുറിപ്പാണ് ഈ വിഷയത്തിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചത്.
ഫരീദാബാദിൽ സ്വിമ്മിംഗ് പൂളും ജിമ്മും ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള ഇരുമുറി ഫ്ലാറ്റിന് 15,000 രൂപ മാത്രമായിരുന്നു വാടക. എന്നാൽ, ബംഗളൂരുവിൽ സമാനമായ സൗകര്യങ്ങൾ ലഭിക്കാൻ 30,000 മുതൽ 45,000 രൂപ വരെയാണ് വാടക നൽകേണ്ടി വരുന്നത്. എച്ച്.എസ്.ആർ ലേഔട്ട് പോലുള്ള പ്രീമിയം ഏരിയകളിൽ നിരക്കുകൾ ഇതിലും കൂടുതലാണ്. വാടകയെക്കാൾ വലിയ തിരിച്ചടിയാണ് ബംഗളൂരുവിലെ വീടുകൾക്ക് ആവശ്യപ്പെടുന്ന വൻ തുകയിലുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ്. വീടിന്റെ വലിപ്പമോ വാടകയോ പരിഗണിക്കാതെ മിക്ക ഉടമകളും കുറഞ്ഞത് ഒരു ലക്ഷം രൂപയാണ് അഡ്വാൻസ് തുകയായി ആവശ്യപ്പെടുന്നത്. വാടക 16,000 രൂപ മാത്രമുള്ള ഒറ്റമുറി ഫ്ലാ
Someone explain to me why Bangalore rent makes no sense
by
u/Unlucky_Bicycle2595 in
personalfinanceindia
റ്റിന് പോലും ഒരു ലക്ഷം രൂപ അഡ്വാൻസ് ചോദിക്കുന്നത് വലിയ സാമ്പത്തിക പ്രയാസമാണ് ഉണ്ടാക്കുന്നത്.
ബംഗളൂരുവിലെ വർദ്ധിച്ചുവരുന്ന തൊഴിൽ അവസരങ്ങളും ഉയർന്ന വരുമാനമുള്ള ഐടി ജീവനക്കാരുടെ കടന്നുകയറ്റവുമാണ് വീടുകൾക്ക് വലിയ ഡിമാൻഡ് ഉണ്ടാകാൻ കാരണം. ഉടമകൾക്ക് മേൽക്കൈയുള്ള ഈ വിപണിയിൽ, യുവ പ്രൊഫഷണലുകൾ വീട് മാറുന്നതിന് മുൻപ് തന്നെ വൻ സാമ്പത്തിക ബാധ്യതകളിലേക്ക് നീങ്ങുകയാണ്. ബംഗളൂരുവിലേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നവർ പ്രതീക്ഷിക്കുന്നതിലും വലിയൊരു തുക ബജറ്റിൽ മാറ്റിവെക്കണമെന്നും, വീട് കാണുന്നതിന് മുൻപ് തന്നെ ഡെപ്പോസിറ്റ് നിബന്ധനകൾ വ്യക്തമാക്കണമെന്നുമാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
Summary: Young professionals moving to Bengaluru are facing significant financial shock due to exorbitant rents and high security deposits. Unlike in smaller cities like Faridabad, where deposits are typically 1-2 months’ rent, Bengaluru landlords often demand a flat deposit of ₹1 lakh, regardless of the property size or rental price. This crisis is fueled by a massive influx of tech talent, leading to demand that far outstrips supply. Migrants are being advised to drastically increase their budgets and verify all financial terms before committing to any property to avoid severe strain on their savings.

