കോഴിക്കോട്: ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി. ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം മൃദുലിനെയാണ് തലശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന ബസ് ഇടിച്ചിട്ടത്. ഗുരുതരമായി പരിക്കേറ്റ മൃദുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(DYFI Leader Targeted In Attempted Murder By Private Bus In Kozhikode)
വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തതും, ദേശീയ പാതയിലെ സർവീസ് റോഡിലൂടെ ബസ് സർവീസ് നടത്താത്തതും ചോദ്യം ചെയ്തുകൊണ്ടുള്ള സമരത്തിലായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ. ഇന്നലെയാണ് ബസ് മൃദുലിന് നേരെ ഇടിച്ചു കയറ്റിയത്.
മൃദുലിനെ ഇടിച്ചു വീഴ്ത്തിയ ഉടൻ തന്നെ ബസ് ജീവനക്കാർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സമരവുമായി ബന്ധപ്പെട്ട തർക്കമാണ് ബോധപൂർവ്വമായ ഈ ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.
Story Summary
DYFI block committee member was allegedly targeted and hit by a private bus in front of Madappally College, Kozhikode, following a protest against the bus crew for refusing to pick up students. The bus staff fled the scene immediately after the incident, and the police have initiated an investigation into the attempted murder complaint.

