Description
Digital Voice of Kerala
Friday, June 26, 2026

Digital Voice of Kerala
HomeKerala'സമ്പൂർണ മദ്യ നിരോധനം നടപ്പാക്കണമെങ്കിൽ അതിനുള്ള അന്തരീക്ഷം രൂപപ്പെടണം, കുടിക്കുമ്പോൾ നല്ല...

‘സമ്പൂർണ മദ്യ നിരോധനം നടപ്പാക്കണമെങ്കിൽ അതിനുള്ള അന്തരീക്ഷം രൂപപ്പെടണം, കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം’: ആരോഗ്യമന്ത്രി K മുരളീധരൻ | Minister K Muraleedharan

🎙️ Latest Podcast

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചു സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. മദ്യനയം എന്നത് പാർട്ടിയും മുന്നണിയും ചേർന്ന് തീരുമാനിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി തന്നെ ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Minister K Muraleedharan Defends Low Alcohol Beverage Policy Amid Political Row)

വീര്യം കൂടിയ മദ്യമുപയോഗിക്കുന്നവരെ വീര്യം കുറഞ്ഞ മദ്യത്തിലേക്ക് മാറ്റുന്നതിലൂടെ മദ്യപാനശീലം ഘട്ടംഘട്ടമായി കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സമ്പൂർണ മദ്യനിരോധനം നിലവിൽ പ്രായോഗികമല്ലെന്നും, മദ്യപിക്കുന്നവർക്ക് ഗുണനിലവാരമുള്ള മദ്യം ലഭ്യമാക്കുന്നതിലൂടെ വ്യാജമദ്യ ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ. കരുണാകരൻ ബെവ്‌കോ സ്ഥാപിച്ചത് ഈ ലക്ഷ്യത്തോടെയാണ്. കുടിയന്മാർ കുറേ പേർ സമൂഹത്തിലുണ്ടെന്നും, കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം എന്നും പറഞ്ഞ അദ്ദേഹം അല്ലെങ്കിൽ വ്യാജ മദ്യ ദുരന്തം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾക്ക് മദ്യം ലഭിക്കുന്ന സാഹചര്യം ഒരു കാരണവശാലും അനുവദിക്കില്ലെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും മുരളീധരൻ ഉറപ്പുനൽകി. സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കണമെങ്കിൽ അതിനായുള്ള അനുകൂല അന്തരീക്ഷം സമൂഹത്തിൽ ആദ്യം രൂപപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

Minister K. Muraleedharan has defended the government’s intent to introduce low-alcohol beverages, suggesting it is a strategy to reduce the consumption of hard liquor and prevent illicit liquor tragedies. While the government has temporarily frozen the controversial tax reduction following intense political and social backlash.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.