കൊച്ചി: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-തരുൺ മൂർത്തി ചിത്രം ‘അതിമനോഹരം’ ക്രിസ്മസ് റിലീസായി ഡിസംബർ 24-ന് തിയറ്ററുകളിലെത്തും. മോഹൻലാൽ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടത്.( Mohanlal Starrer Athimanoharam Set For A Grand Christmas Release On December 24)
‘കുടുംബമെന്ന് അയാൾ വിളിക്കുന്ന ആളുകളിൽ അയാളുടെ ലോകം തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നു’ എന്ന ക്യാപ്ഷനോടെ മോഹൻലാൽ പങ്കുവെച്ച പോസ്റ്റർ ഇതിനകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. മീര ജാസ്മിനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.
ടി.എസ്. ലവ്ലാജൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ ചിത്രത്തിൽ വേഷമിടുന്നത്. അയ്യപ്പഭക്തർക്കിടയിൽ നിൽക്കുന്ന ലുക്കിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് രതീഷ് രവിയാണ്. ഷാജി കുമാർ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്നു.
Story Summary
Mohanlal’s upcoming film Athimanoharam ,directed by Tharun Moorthy and co-starring Meera Jasmine, is set for a grand Christmas release on December 24. The film features Mohanlal as a police officer named T.S. Lovelajan and explores the profound depth of family relationships.

