Description
Digital Voice of Kerala
Friday, June 26, 2026

Digital Voice of Kerala
HomeKeralaകൊയിലാണ്ടിയിൽ ട്രെയിനിടിച്ച് അജ്ഞാതൻ മരിച്ചു: തലയും ഉടലും വേർപെട്ട നിലയിൽ മൃതദേഹം...

കൊയിലാണ്ടിയിൽ ട്രെയിനിടിച്ച് അജ്ഞാതൻ മരിച്ചു: തലയും ഉടലും വേർപെട്ട നിലയിൽ മൃതദേഹം | Unidentified Man Killed In Train Accident

🎙️ Latest Podcast

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് അജ്ഞാതനായ പുരുഷൻ മരിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് മരിച്ചത്.(Unidentified Man Killed In Train Accident Near Chemancheri Railway Station)

ട്രെയിൻ തട്ടിയതിനെത്തുടർന്ന് മൃതദേഹം തലയും ഉടലും വേർപെട്ട നിലയിലായിരുന്നു. വിവരമറിഞ്ഞ് കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരിച്ചയാളെ തിരിച്ചറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം തുടർനടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Story Summary

An unidentified man, estimated to be around 40 years old, died after being struck by a train near the Chemancheri railway station in Koyilandy on Thursday evening. Koyilandy police have completed the inquest procedures, and the body has been shifted to the Kozhikode Medical College mortuary as investigations to identify the deceased continue.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.