തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനാനുമതി സംബന്ധിച്ച കാര്യത്തിൽ തിടുക്കപ്പെട്ട തീരുമാനങ്ങൾ വേണ്ടെന്ന് സർക്കാർ തീരുമാനം. കടുത്ത രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും മതസംഘടനകളുടെ എതിർപ്പിനും പിന്നാലെയാണ് വിഷയം ചർച്ച ചെയ്യുന്നതിനായി യുഡിഎഫ് മുന്നണിക്ക് വിട്ടുകൊണ്ട് സർക്കാർ തൽക്കാലം പിന്മാറിയത്.(Kerala Government Defers Decision On Low Alcohol Beverage Sales To UDF Discussion)
ഫിനാൻസ് ബില്ലിൽ നികുതി ഘടന ഉൾപ്പെടുത്തിയാലും, എക്സൈസ് കമ്മീഷണറുടെ പ്രത്യേക അനുമതിയില്ലാതെ വിൽപന സാധ്യമാകില്ലെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഇത്തരമൊരു സാഹചര്യത്തിൽ മുന്നണിയിലെ ഘടകകക്ഷികളുടെ നിലപാട് നിർണ്ണായകമാണ്.
അതേസമയം, നികുതി ഘടന പൂർണ്ണമായി പിൻവലിക്കാത്ത സർക്കാർ നടപടിയെ ആയുധമാക്കുകയാണ് പ്രതിപക്ഷം. സർക്കാർ മദ്യലോബികളെ സഹായിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാണ്.
Story Summary
The Kerala government has deferred the final decision on the sale of low-alcoholic beverages to a UDF front discussion following significant backlash from religious organizations and coalition allies. While the government has halted immediate sale permissions, it has not yet withdrawn the controversial tax reduction proposal, prompting the opposition to continue its criticism over potential links to liquor lobbies.

