Description
Digital Voice of Kerala
Thursday, June 25, 2026

Digital Voice of Kerala
HomeKeralaപാലക്കാട് എച്ച്1 എന്‍1 ബാധിച്ച് 77കാരൻ മരിച്ചു: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികൾ രൂക്ഷം...

പാലക്കാട് എച്ച്1 എന്‍1 ബാധിച്ച് 77കാരൻ മരിച്ചു: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികൾ രൂക്ഷം | Kerala Faces Serious Health Crisis

🎙️ Latest Podcast

പാലക്കാട്: കേരളത്തിൽ പകര്‍ച്ചവ്യാധി ഭീഷണി തുടരുന്നു. പാലക്കാട് ജില്ലയില്‍ എച്ച്1 എന്‍1 ബാധിച്ച് എഴുപത്തിയേഴുകാരന്‍ മരിച്ചു. കരിമ്പുഴ എളമ്പുലാശ്ശേരി സ്വദേശിയാണ് മരിച്ചത്. പനിയെത്തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ പരിശോധനാ ഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ മാസം എച്ച്1 എന്‍1 ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.(Kerala Faces Serious Health Crisis With Rising H1N1 And Dengue Deaths)

എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലും അടുത്തിടെ എച്ച്1 എന്‍1 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പുറമെ ഡെങ്കിപ്പനിയും എലിപ്പനിയും സംസ്ഥാനത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പാലക്കാട് ജില്ലയില്‍ മാത്രം ഈ മാസം നാലുപേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇന്ന് മാത്രം സംസ്ഥാനത്ത് 70 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

എലിപ്പനി വ്യാപനവും മരണനിരക്കും ആശങ്കയുണർത്തുന്നതാണ്. ഇതുവരെ 25-ലധികം പേരാണ് എലിപ്പനി ബാധിച്ച് മരണപ്പെട്ടത്. ബുധനാഴ്ച മാത്രം മൂന്ന് മരണങ്ങള്‍ ഈ രോഗം മൂലം സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം, ഇന്‍ഫ്‌ലുവന്‍സ തുടങ്ങിയ രോഗങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ മാസം മാത്രം 1630 പകര്‍ച്ചവ്യാധിക്കേസുകളും ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആരോഗ്യമേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Story Summary

Kerala is grappling with a severe outbreak of infectious diseases, with H1N1 claiming the life of an elderly man in Palakkad. Rising cases of dengue and leptospirosis have also caused significant concern, with leptospirosis deaths crossing 25 and thousands of new infections reported across the state this month.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.