കോഴിക്കോട്: താമരശ്ശേരിയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് നാടൻ ചാരായം കണ്ടെത്തി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അധ്യാപകർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്.(Liquor Found In Students Bag At Thamarassery School In Kozhikode)
വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിച്ചപ്പോൾ, വാട്ടർ ബോട്ടിലിനുള്ളിൽ ചാരായം സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അധ്യാപകർ കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്ന്, സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിയാണ് ചാരായം എത്തിച്ചു നൽകിയതെന്ന് വ്യക്തമായി.
മറ്റ് വിദ്യാർത്ഥികൾക്കും ഇത്തരത്തിൽ ചാരായം എത്തിച്ചു നൽകിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അധ്യാപകർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.
Story Summary
Teachers at a school in Thamarassery, Kozhikode, discovered country-made liquor hidden in a water bottle inside a 10th-grade student’s bag during a surprise inspection. The student revealed that a classmate had supplied the liquor, raising serious concerns about the distribution of intoxicants among students, prompting the school authorities to involve the police.

