Description
Digital Voice of Kerala
Thursday, June 25, 2026

Digital Voice of Kerala
HomeKeralaനിങ്ങളുടെ നേതൃത്വത്തെ അണികൾ ചോദ്യം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി: അതൊക്കെ വല്ലാത്തൊരു പൂതിയാണെന്ന്...

നിങ്ങളുടെ നേതൃത്വത്തെ അണികൾ ചോദ്യം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി: അതൊക്കെ വല്ലാത്തൊരു പൂതിയാണെന്ന് പിണറായി വിജയൻ, നിയമസഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ നേർക്കുനേർ | CM VD Satheesan

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ ബജറ്റ് ചർച്ചയ്ക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ രൂക്ഷമായ വാഗ്വാദം. കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി തർക്കത്തെക്കുറിച്ച് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് സഭയിൽ സഭ്യമായ വാദപ്രതിവാദങ്ങൾ അരങ്ങേറിയത്.(CM VD Satheesan and Pinarayi Vijayan Clash in Assembly)

കോൺഗ്രസ് പിളരുമെന്ന ബിജെപി എംഎൽഎ ബി.ബി. ഗോപകുമാറിന്റെ പരിഹാസത്തിന്, മൂന്ന് പേർ മാത്രമുള്ള ബിജെപി ആദ്യം ഒരുമിച്ച് ഇരിക്കാൻ ശ്രമിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തുടർന്ന് എൽഡിഎഫ് അംഗങ്ങളുടെ ആരോപണങ്ങൾക്ക് മറുപടിയായി, സിപിഎമ്മിലെ ആഭ്യന്തര വിഷയങ്ങൾ സതീശൻ ഉയർത്തിക്കാട്ടി. താൻ പാർട്ടിയിൽ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും, എന്നാൽ ഇപ്പോൾ പിണറായി വിജയനെയും പാർട്ടി സെക്രട്ടറിയെയും സ്വന്തം അണികൾ തന്നെ ചോദ്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രിയുടെ പരാമർശത്തിൽ രോഷാകുലനായ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉടൻ തന്നെ മറുപടി നൽകി. അതൊക്കെ വല്ലാത്തൊരു പൂതിയാണ് എന്ന് തുറന്നടിച്ച പിണറായി, മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തകളാണ് ഇതെന്ന് കുറ്റപ്പെടുത്തി. ഞങ്ങളെയോ ഈ സ്ഥാനത്തെയോ പാടില്ലെന്ന് പാർട്ടിയിൽ എവിടെയും ആലോചിച്ചിട്ടില്ല. അതുകേട്ട് സിപിഎം തകരുമെന്ന് വിചാരിച്ച് നിങ്ങൾ നിൽക്കേണ്ട, പിണറായി വ്യക്തമാക്കി.

സിപിഎമ്മിൽ തിരുത്തലുകളില്ലാതെ കാര്യങ്ങൾ നന്നായി പോകുന്നുണ്ടെങ്കിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചപ്പോൾ, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തന്നെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് മറുപടി നൽകാൻ താൻ ബാധ്യസ്ഥനാണെന്ന് പിണറായിയും വ്യക്തമാക്കി. തന്റെ പാർട്ടിയെയും മുന്നണിയെയും കുറിച്ച് ആര് പരാമർശം നടത്തിയാലും തിരിച്ചു പറയുമെന്ന ഉറച്ച നിലപാടിലാണ് താനെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കി.

Story Summary

Chief Minister V.D. Satheesan and Opposition Leader Pinarayi Vijayan engaged in a heated debate in the Kerala Legislative Assembly. The argument erupted when the CM questioned the internal leadership challenges within the CPM, prompting a sharp retort from Pinarayi Vijayan, who dismissed the claims as media-created narratives.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.