തിരുവനന്തപുരം: കേരളത്തിൽ പകർച്ചവ്യാധികൾ വ്യാപിക്കുന്നു. ചൊവ്വാഴ്ച മാത്രം 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സമാന രോഗലക്ഷണങ്ങളോടെ 295 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. മലപ്പുറത്തും പാലക്കാടുമായി ഡെങ്കിപ്പനി മൂലം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് (47 പേർ).(Dengue fever, Kerala Health Department Warning On Dengue And Infectious Diseases)
22 പേർക്ക് എലിപ്പനി ബാധിച്ചു. എച്ച് വൺ എൻ വൺ (തൃശ്ശൂർ), ഷിഗെല്ല (15 പേർ), ചിക്കുൻഗുനിയ (വട്ടിയൂർക്കാവ്), അമീബിക് മസ്തിഷ്കജ്വരം (തൃക്കണ്ണാപുരം) എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്.
തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്കും സന്ധികൾക്കും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. പനി കുറഞ്ഞാലും തുടർച്ചയായ ഛർദി, വയറുവേദന, രക്തസ്രാവം, ശ്വാസതടസ്സം, കടുത്ത തളർച്ച എന്നിവ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടണം. സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക.
വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കുന്ന പാത്രങ്ങൾ, ചിരട്ടകൾ, ടയറുകൾ എന്നിവ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്യുക. വെള്ളം സൂക്ഷിക്കുന്ന പാത്രങ്ങളും ടാങ്കുകളും വലയോ തുണിയോ ഉപയോഗിച്ച് കൃത്യമായി മൂടിവെക്കുക. ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുക് ലേപനങ്ങൾ ഉപയോഗിക്കുക, കിടപ്പുമുറിയിൽ കൊതുകുവല ഉപയോഗിക്കുക.
Story Summary
Kerala is witnessing a surge in infectious diseases, with 159 new dengue cases reported in a single day and rising concerns over leptospirosis and other illnesses. Health authorities have urged the public to maintain strict hygiene, observe ‘dry days’ to eliminate mosquito breeding grounds, and seek immediate medical attention if symptoms persist.

