HomeKeralaസംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം; അഞ്ച് ദിവസത്തിനിടെ 10,000-ത്തിലധികം പനി കേസുകൾ...

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം; അഞ്ച് ദിവസത്തിനിടെ 10,000-ത്തിലധികം പനി കേസുകൾ | Kerala Fever Cases

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം ആശങ്കാജനകമായി തുടരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10,000-ത്തിലധികം പേരാണ് വിവിധതരം പനിബാധയെ തുടർന്ന് ചികിത്സ തേടിയത് (Kerala Fever Cases). ഇന്നലെ മാത്രം 12,441 പേരാണ് പകർച്ചപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടിയത്. ഷിഗെല്ല ബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്. ഇന്നലെ മാത്രം 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് (7), തിരുവനന്തപുരം (1), കൊല്ലം (1), തൃശൂർ (2), മലപ്പുറം (3), കോഴിക്കോട് (4) ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണവും ഇന്നലെ സ്ഥിരീകരിച്ചു.

ഷിഗെല്ലയ്ക്ക് പുറമെ ഡെങ്കിപ്പനി, ചിക്കൻഗുനിയ, മഞ്ഞപ്പിത്തം, വെസ്റ്റ് നൈൽ പനി തുടങ്ങിയ രോഗങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇന്നലെ 56 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ, 11 പേർക്ക് എലിപ്പനിയും മൂന്ന് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. 24 പേർക്ക് മഞ്ഞപ്പിത്തവും 94 പേർക്ക് ചിക്കൻപോക്സും റിപ്പോർട്ട് ചെയ്തു. വെസ്റ്റ് നൈൽ പനിയും ആശങ്ക ഉയർത്തുന്നുണ്ട്. ഇന്നലെ ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ രണ്ട് പേരും, എറണാകുളത്ത് മൂന്ന് പേരും, തൃശൂരിൽ ഒരാളുമാണ് രോഗബാധിതരായത്.

പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുന്നതിനിടെ ആരോഗ്യവകുപ്പിന്റെ പ്രതിരോധ നടപടികൾ ഫലപ്രദമല്ലെന്ന വിമർശനവും ശക്തമാണ്. ഇതിനിടെയാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയെ സ്ഥാനത്ത് നിന്ന് മാറ്റിയത്. അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷിക്കാണ് താത്കാലിക ചുമതല നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് നിപ, ഷിഗെല്ല ഉൾപ്പെടെയുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

Summary: Kerala is witnessing a sharp rise in infectious diseases, with more than 10,000 fever cases reported in the last five days. Shigella, dengue, chikungunya, hepatitis, West Nile fever, leptospirosis, and malaria cases have been reported across multiple districts. Amid growing criticism over disease control measures, Health Services Director Dr. K.J. Reena has been replaced, with Dr. V. Meenakshi taking charge temporarily.

WhatsApp Channel Banner

Latest updates

‘പാറ്റ’ പരാമർശത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ്; യുവാക്കളെയല്ല, വ്യാജ...

ന്യൂഡൽഹി: അടുത്തിടെ വിവാദമായ തന്റെ "പാറ്റ" പരാമർശത്തിൽ വിശദീകരണവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ആ പരാമർശം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചുള്ളതല്ലെന്നും, വ്യാജ ബിരുദങ്ങളുടെ സഹായത്തോടെ അഭിഭാഷകരായി പ്രവർത്തിക്കുന്നവരെയാണ് ലക്ഷ്യമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി...

ചോദ്യപേപ്പർ ചോർച്ച കേസുകൾക്ക് പ്രത്യേക ടാസ്ക് ഫോഴ്സ്; ഡൽഹി...

ന്യൂഡൽഹി: രാജ്യത്തെ വിവിധ മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും അന്വേഷിക്കുന്നതിനായി ഡൽഹി പൊലീസ് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ക്രൈംബ്രാഞ്ചിന് കീഴിൽ പ്രവർത്തിക്കുന്ന ഈ പ്രത്യേക വിഭാഗം ദേശീയതലത്തിൽ ശ്രദ്ധേയമായ...

സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി; 161 ഡിവൈഎസ്പിമാർക്ക്...

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ വ്യാപക അഴിച്ചുപണിയുമായി സർക്കാർ. അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസ് (എസിപി), ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിവൈഎസ്പി) റാങ്കുകളിലെ 161 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ഭരണപരമായ...

സിജെപി പ്രതിഷേധം ശക്തമാകുന്നു; ഡൽഹിയിൽ ഇന്നും 18 മെട്രോ...

ന്യൂഡൽഹി: സിജെപി (കോക്റോച്ച് ജനതാ പാർട്ടി) നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ 18 പ്രധാന മെട്രോ സ്റ്റേഷനുകൾ ഇന്നും അടച്ചിടും (Delhi Metro Stations Closed). സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാവിലെ...

വിദ്യാർഥി പ്രതിഷേധ വേദിയിൽ നടി സനം ഷെട്ടിക്കെതിരെ പ്രതിഷേധം;...

ചെന്നൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെന്നൈയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ നടി സനം ഷെട്ടിക്കെതിരെ പ്രതിഷേധം. പ്രസംഗത്തിനിടെ വിദ്യാർഥികൾ എതിർപ്പ് ഉയർത്തിയതിനെ തുടർന്ന് വേദിയിൽ സംഘർഷാവസ്ഥ രൂപപ്പെടുകയും...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....