തിരുവനന്തപുരം: ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ഇരട്ട തിരിച്ചടി. ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെത്തുടർന്ന് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. നിശ്ചിത മാതൃകയിലല്ലാതെ സത്യപ്രതിജ്ഞ ചെയ്ത കോർപറേഷനിലെ 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ.(BJP councillor R Sugathan faces double trouble as High Court invalidates his oath)
കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന സുഗതൻ, വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കോടതിയുടെ അനുമതി തേടിയേക്കും. സുഗതനെതിരെ ഗുരുതരമായ ഒട്ടേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. നിരവധി കേസുകളിൽ പ്രതിയായിരിക്കെയാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വാഴോട്ടുകോണം ഡിവിഷനിൽ നിന്നും ഇദ്ദേഹം വിജയിച്ചത്. നിലവിൽ കാപ്പ നിയമപ്രകാരം ജയിലിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷകൾ കോടതി നേരത്തെ തള്ളിയിരുന്നു.
Story Summary
Thiruvananthapuram Corporation’s BJP councillor R. Sugathan, currently imprisoned under the KAAPA act, faces further legal trouble as the High Court nullified his oath for not adhering to the prescribed format. Despite having a long history of criminal charges.

