Description
Digital Voice of Kerala
Monday, June 22, 2026

Digital Voice of Kerala
HomeEntertainment'അമ്മ'യിൽ പ്രതിസന്ധി തുടരുന്നു: അഡ്‌ഹോക് കമ്മിറ്റിയിലും രാജി, നടി മല്ലിക സുകുമാരനും...

‘അമ്മ’യിൽ പ്രതിസന്ധി തുടരുന്നു: അഡ്‌ഹോക് കമ്മിറ്റിയിലും രാജി, നടി മല്ലിക സുകുമാരനും സംഘടനയിൽ നിന്ന് പടിയിറങ്ങി | Crisis in AMMA

🎙️ Latest Podcast

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ വിവാദങ്ങളും രാജിയും തുടരുന്നു. ഭരണസമിതിയുടെ രാജിക്ക് പിന്നാലെ രൂപീകരിച്ച ഒമ്പതംഗ അഡ്‌ഹോക് കമ്മിറ്റിയിൽ നിന്ന് നടി ആശ അരവിന്ദ് രാജി വെച്ചു. വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ആശ അരവിന്ദ് തന്റെ രാജി തീരുമാനം അറിയിച്ചത്. നടനും എംഎൽഎയുമായ രമേഷ് പിഷാരടി നയിക്കുന്ന കമ്മിറ്റിയിലെ അംഗമായിരുന്നു ഇവർ.(Crisis in AMMA continues as Asha Aravind resigns from ad hoc committee)

നേരത്തെ, മുതിർന്ന നടി മല്ലിക സുകുമാരനും സംഘടനയിൽ നിന്ന് രാജിവെച്ചിരുന്നു. മുൻ പ്രസിഡന്റ് ശ്വേത മേനോന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മല്ലികയുടെ പടിയിറക്കം. കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷം ശ്വേത മേനോനെ പിന്തുണച്ച് മല്ലിക പരസ്യമായി രംഗത്തെത്തിയിരുന്നു.

നാല് മാസത്തെ കാലാവധിയാണ് നിലവിലെ അഡ്‌ഹോക് കമ്മിറ്റിക്കുള്ളത്. കെ.ബി. ഗണേഷ് കുമാർ, കലാഭവൻ ഷാജോൺ, സാദിഖ്, ദേവി ചന്ദന, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് അഡ്‌ഹോക് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ഈ കാലാവധിക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ കണ്ടെത്തണമെന്നിരിക്കെയാണ് സംഘടനയ്ക്കുള്ളിലെ തർക്കങ്ങളും രാജികളും തുടരുന്നത്.

Story Summary

The crisis within the actors’ association ‘AMMA’ deepens as actress Asha Aravind resigns from the newly formed ad-hoc committee. This follows the recent resignation of veteran actress Mallika Sukumaran, who stepped down in support of former president Shweta Menon, further destabilizing the organization as it gears up to elect a new governing body within four months.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.