ലഖ്‌നൗ: വടക്കുകിഴക്കൻ ലഖ്‌നൗവിലെ അലിഗഞ്ചിലുള്ള ഒരു വാണിജ്യ കെട്ടിടത്തിൽ വൻ തീപിടിത്തം. കോച്ചിങ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. തീപിടിത്തത്തെ തുടർന്ന് കുടുങ്ങിപ്പോയ നിരവധി വിദ്യാർത്ഥികൾ ജീവൻ രക്ഷിക്കാൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി.(Fire at Lucknow coaching centre Aliganj students injured)
പെറ്റ് ഷോപ്പുകളും മറ്റ് കടകളും പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കോച്ചിങ് സെന്റർ ഉണ്ടായിരുന്നത്. തീ പടർന്നതോടെ പുകയിൽ ശ്വാസംമുട്ടിയ വിദ്യാർത്ഥികൾ പരിഭ്രാന്തരായി താഴേക്ക് ചാടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.ഒരു വീഡിയോയിൽ, കെട്ടിടത്തിന്റെ തകർന്ന ജനാലയിലൂടെ പുറത്തുകടക്കാൻ ശ്രമിക്കുന്ന ഒരാൾ താഴേക്ക് വീഴുന്നത് കാണാം. കെട്ടിടത്തിന്റെ അരികിൽ തൂങ്ങിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും പിടിവിട്ട് താഴെയുള്ള ഫെൻസിംഗിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ സമീപത്തുള്ളവർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഇദ്ദേഹം ചികിത്സയിലാണ്.
അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കെട്ടിടത്തിനുള്ളിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. പലരും കെട്ടിടത്തിൽ കുടുങ്ങിയതായാണ് സംശയം.
Story Summary
A major fire broke out at a commercial building in the Aliganj area of Lucknow, which houses a coaching centre. Panic ensued as students and others were trapped, leading some to jump from the first floor to escape the flames. Several people were injured, including a man captured on video falling while trying to climb out of a window. Rescue operations are currently underway.

