ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലും സ്വത്തുക്കളിലും വൻ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. 2025-ലെ മഹാകുംഭമേളക്കാലത്താണ് പണാപഹരണം ഏറ്റവും കൂടുതൽ നടന്നതെന്നാണ് റിപ്പോർട്ടിലെ സൂചന. സംഭവവുമായി ബന്ധപ്പെട്ട് ട്രസ്റ്റ് ഭാരവാഹികളോടും ജീവനക്കാരോടും അയോധ്യ വിട്ടുപോകരുതെന്ന് അന്വേഷണ സംഘം നിർദ്ദേശിച്ചിട്ടുണ്ട്.( Ayodhya Ram Temple Donation Fraud Investigation)
ഭക്തർ സമർപ്പിച്ച സ്വർണം, വെള്ളി, രത്നങ്ങൾ എന്നിവയിൽ വൻ ക്രമക്കേട് നടന്നതായി SIT കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കുന്നതിൽ ട്രസ്റ്റ് ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. ക്ഷേത്രത്തിലെ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് ലഭ്യമായത്; പ്രധാനപ്പെട്ട ദൃശ്യങ്ങൾ നീക്കം ചെയ്തതായി ആരോപണമുണ്ട്. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും 1250 കട്ടകൾ കാണാനില്ല. ജ്വല്ലേഴ്സ് അസോസിയേഷൻ സമർപ്പിച്ച 60 കിലോ വെള്ളിക്കട്ടികളെക്കുറിച്ചും വ്യക്തതയില്ല.
200 കോടി മുതൽ 1400 കോടി രൂപ വരെ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. കൂടാതെ, വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ ട്രസ്റ്റ് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചു, സംഭാവനകൾ രേഖപ്പെടുത്താതെ മാറ്റി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. സമാജ്വാദി പാർട്ടിയും എഎപിയും ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധത്തെത്തുടർന്ന് ഈ മാസം 13-നാണ് യുപി സർക്കാർ SIT അന്വേഷണം പ്രഖ്യാപിച്ചത്.
Story Summary
A Special Investigation Team (SIT) has submitted a preliminary report to Uttar Pradesh CM Yogi Adityanath regarding alleged massive financial irregularities in donations and assets at the Ayodhya Ram Temple. Investigations suggest a significant misappropriation of gold, silver, and funds during the 2025 Kumbh Mela, with accusations involving deleted CCTV footage, missing bullion, and irregular land acquisitions by the temple trust.

