HomeCrimeഗോരഖ്‌പൂരിൽ 9 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു: 12-കാരനായ...

ഗോരഖ്‌പൂരിൽ 9 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു: 12-കാരനായ ബന്ധു പിടിയിൽ | Gorakhpur Infant Assault Case

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ 12-കാരനായ ബന്ധു പിടിയിൽ. വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ അമ്മയുടെ അരികിൽ നിന്ന് എടുത്തുകൊണ്ടുപോയി സമീപത്തെ വയലിലെ ഷെഡിൽ ഉപേക്ഷിക്കുകയായിരുന്നു.(Gorakhpur Infant Assault Case 12 Year Old Uncle Detained)

വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് അമ്മ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ശനിയാഴ്ച രാവിലെ കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ സമീപത്തെ ഷെഡിൽ കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മാതൃസഹോദരനായ 12-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സിറ്റി പോലീസ് സൂപ്രണ്ട് നിമേഷ് പാട്ടീൽ അറിയിച്ചു. പ്രതിക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി. അശ്ലീല വീഡിയോകൾ കണ്ടതിനെത്തുടർന്നാണ് ഇത്തരമൊരു കൃത്യത്തിന് കുട്ടി മുതിർന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

Story Summary

A 12-year-old boy has been taken into custody in Gorakhpur, Uttar Pradesh, for allegedly kidnapping and sexually assaulting his nine-month-old niece. The child was found unconscious in a nearby field with serious injuries and is currently receiving medical treatment. Police are conducting a detailed investigation into the incident.

WhatsApp Channel Banner

Latest updates

പയ്യന്നൂരിലെ തോൽവിയിൽ കടുത്ത നടപടിക്ക് CPM: ഏരിയ കമ്മിറ്റി...

കണ്ണൂർ: തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് പയ്യന്നൂരിൽ സി.പി.എം സംഘടനാ തലത്തിൽ കടുത്ത നടപടികളിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് പകരം താൽക്കാലിക ഭരണത്തിനായി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാനാണ് പാർട്ടിക്കുള്ളിൽ ധാരണയായിരിക്കുന്നത് എന്നാണ്...

മുൻമന്ത്രി വീണാ ജോർജിനു നേരെയുണ്ടായ ആക്രമണം: വധശ്രമക്കേസിൽ തുടരന്വേഷണത്തിന്...

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മുൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് സർക്കാർ തീരുമാനിച്ചു. കെ.എസ്.യു പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി.(Veena George Assault...

കോമൺവെൽത്ത് ഗെയിംസ്: താരങ്ങളുടെ റെക്കോർഡ് പ്രകടനത്തിൽ ഇന്ത്യക്ക് ചരിത്ര...

ഗ്ലാസ്​ഗോ: കോമൺവെൽത്ത് ഗെയിംസിന്റെ പത്താം ദിനത്തിൽ റെക്കോർഡ് മെഡൽ കൊയ്ത്തുമായി ഭാരതം. ബോക്സിങ് താരങ്ങളുടെ അവിസ്മരണീയ പ്രകടനത്തിന്റെ കരുത്തിൽ പത്താം ദിനം മാത്രം 8 സ്വർണമടക്കം 16 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.(India Commonwealth...

അമേരിക്കയിൽ ജലവിതരണ ശൃംഖലകൾക്ക് നേരെ അതിരൂക്ഷമായ സൈബർ ആക്രമണം:...

വാഷിംഗ്ടൺ: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ കുടിവെള്ള വിതരണ ശൃംഖലകളെ ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം. ആക്രമണത്തെത്തുടർന്ന് വിതരണ സംവിധാനങ്ങൾ പലതും ഓൺലൈനിൽ നിന്ന് മാറ്റി മാന്വൽ രീതിയിലേക്ക് മാറ്റാൻ അധികൃതർ നിർബന്ധിതരായി. ചിലയിടങ്ങളിൽ...

കനത്ത മഴ ഭീഷണിയിൽ കേരളം: 12 ജില്ലകളിൽ ഓറഞ്ച്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.(Heavy Rain In Kerala...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....