കൊച്ചി: സിനിമാ താരം അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. താരവും സംഘവും സഞ്ചരിച്ച കാർ എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.(Actor Abu Salim Car Accident In North Paravur)
‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു താരം. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടസമയത്ത് അബു സലിമിനെക്കൂടാതെ ഡ്രൈവറും മറ്റൊരു വ്യക്തിയും കാറിലുണ്ടായിരുന്നു. ഭാഗ്യവശാൽ മൂന്നുപേർക്കും പരിക്കുകളില്ല.
Story Summary
Actor Abu Salim escaped unhurt after his car collided with another vehicle near North Paravur while he was returning from the ‘AMMA’ general body meeting. Although the front of his car was completely damaged in the accident, the actor and his two companions remained safe.

