Description
Digital Voice of Kerala
Monday, June 22, 2026

Digital Voice of Kerala
HomeFIFA World Cup 2026ജർമ്മനിയെ രക്ഷിച്ച തീപ്പൊരി: ഡെന്നിസ് ഉണ്ടാവിൻ്റെ 'സൂപ്പർ സബ്' പ്രകടനത്തിൽ അവിശ്വസനീയ...

ജർമ്മനിയെ രക്ഷിച്ച തീപ്പൊരി: ഡെന്നിസ് ഉണ്ടാവിൻ്റെ ‘സൂപ്പർ സബ്’ പ്രകടനത്തിൽ അവിശ്വസനീയ തിരിച്ചുവരവ് | Deniz Undav

🎙️ Latest Podcast

ടൊറന്റോ : ഐവറികോസ്റ്റിനെതിരായ മത്സരത്തിൽ രണ്ട് ഗോളുകൾ നേടി ജർമ്മനിയെ പ്രീക്വാർട്ടറിലേക്ക് നയിച്ച ഡെനിസ് ഉണ്ടാവ് ഫുട്ബോൾ ലോകത്ത് തരംഗമാവുകയാണ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജർമ്മനി വിജയിച്ച മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയാണ് ഉണ്ടാവ് ടീമിന്റെ രക്ഷകനായത്. 2014-ന് ശേഷം ആദ്യമായാണ് ജർമ്മനി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്.( Deniz Undav Stars For Germany In World Cup Comeback)

പകരക്കാരനായി ഇറങ്ങി രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളുമായി ഉണ്ടാവ് റെക്കോർഡ് പുസ്തകത്തിൽ ഇടംപിടിച്ചു. 1990-ൽ കാമറൂണിന്റെ റോജർ മില്ല സ്ഥാപിച്ച റെക്കോർഡിനൊപ്പമാണ് ഉണ്ടാവ് ഇപ്പോൾ എത്തിനിൽക്കുന്നത്.

2002-ൽ മിറോസ്ലാവ് ക്ലോസെയ്ക്ക് ശേഷം ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഗോൾ നേടുന്ന ആദ്യ ജർമ്മൻ താരമായും ഇരുപത്തിയൊൻപതുകാരനായ ഉണ്ടാവ് മാറി. ഈ വർഷം ബുണ്ടസ്‌ലിഗയിൽ ഹാരിക്കേനിന് പിന്നിലായി 19 ഗോളുകൾ അടിച്ചുകൂട്ടിയാണ് ഉൻദാവ് ജർമ്മൻ ലോകകപ്പ് ടീമിലെത്തിയത്.

Story Summary

Deniz Undav’s spectacular performance as a substitute, scoring a brace in Germany’s 2-1 comeback win against Ivory Coast, has secured their spot in the World Cup knockout stages. Overcoming a difficult past that included factory work and rejection at a young age, the Stuttgart striker is now a key figure in Julian Nagelsmann’s squad, proving his worth as one of the tournament’s most clinical finishers.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.