മലപ്പുറം: കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ (PM SHRI) പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്. വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് പദ്ധതിക്കെതിരെ ഔദ്യോഗികമായി പ്രമേയം അവതരിപ്പിച്ചത്. ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവും ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്നതുമായ ഈ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കരുതെന്ന് പ്രമേയം ആവശ്യപ്പെട്ടു.(Youth League Opposes PM SHRI Scheme In Kerala)
വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജണ്ടകൾ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കങ്ങളെ തടയണമെന്നും, മതനിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും യൂത്ത് ലീഗ് പ്രമേയത്തിലൂടെ ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാൻ യുഡിഎഫിന് ജനങ്ങൾ നൽകിയ മാൻഡേറ്റ് ഉപയോഗിക്കണം.
കേരളത്തിൽ സംഘപരിവാർ താല്പര്യങ്ങൾ നടപ്പിലാക്കാനുള്ള ഏതൊരു നീക്കത്തെയും ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണം. സംസ്ഥാനങ്ങളുടെ അധികാരത്തിന് മേൽ കടന്നുകയറുന്ന പിഎംശ്രീ പോലുള്ള പദ്ധതികൾ ഫെഡറൽ സംവിധാനത്തിന് ഭീഷണിയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.
Story Summary
The Youth League has formally opposed the central government’s PM SHRI scheme, passing a resolution against it during their Vallikkunnu constituency committee meeting. The resolution alleges that the scheme undermines federal principles and serves as a tool to implement the Sangh Parivar agenda in the education sector, calling for collective democratic resistance against it in Kerala.

