ജി7 ഉച്ചകോടിക്കിടെ താൻ നടത്തിയ “ഐ ആം ദി ബോസ്” എന്ന പരാമർശം വെറും തമാശ മാത്രമായിരുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു അഭിമുഖ പരിപാടിയിലാണ് തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും താൻ ബോസ് ആകാൻ ശ്രമിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയത്. (Trump G7 Boss Remark)
ഉച്ചകോടിയുടെ അവസാന ദിവസം മറ്റ് ലോകനേതാക്കൾ നേരത്തെ എത്തിയിരുന്ന വേദിയിലേക്ക് കടന്നുവന്നപ്പോഴാണ് ട്രംപ് തമാശരൂപേണ “ഞാനാണ് ബോസ്” എന്ന് പറഞ്ഞത്. ഇത് അവിടെയുണ്ടായിരുന്ന നേതാക്കൾക്കിടയിൽ ചിരി പടർത്തുകയും വലിയ വാർത്തയാവുകയും ചെയ്തിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ളവർ ഈ പരാമർശത്തെ നല്ല രീതിയിലാണ് കണ്ടത്. എന്നാൽ, സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും ഈ പ്രസ്താവന വലിയ ചർച്ചയായി മാറുകയായിരുന്നു.
താൻ ഗൗരവത്തോടെയല്ല അക്കാര്യം പറഞ്ഞതെന്നും, ആ സന്ദർഭത്തിൽ തമാശയ്ക്കാണ് അങ്ങനെ സംസാരിച്ചതെന്നും ട്രംപ് വ്യക്തമാക്കി. “അവിടെ എല്ലാ രാജ്യത്തലവന്മാരും ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ അങ്ങോട്ട് കടന്നുവന്നപ്പോൾ അവരെ നോക്കി തമാശയായി പറഞ്ഞതാണ്. പക്ഷേ ഇത് ലോകമെമ്പാടും വലിയ വാർത്തയായത് എന്നെ അത്ഭുതപ്പെടുത്തുന്നു,” ട്രംപ് പറഞ്ഞു. 80-ാം ജന്മദിനാഘോഷത്തിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഫ്രാൻസിലെത്തിയത്. ഇറാൻ, ഉക്രൈൻ, വ്യാപാരം തുടങ്ങിയ നിർണ്ണായക വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ട്രംപിന്റെ ഈ പരാമർശം ഉച്ചകോടിയിലെ ഒരു പ്രധാന ചർച്ചാവിഷയമായി മാറി.
Summary: US President Donald Trump has clarified that his viral “I’m the boss” remark made at the G7 summit in France was intended as a joke rather than a serious assertion of authority. Speaking on ‘The Axios Show’, Trump explained that the comment, which drew laughter from fellow world leaders, was taken out of context by global media. The incident occurred as Trump arrived at a meeting session following his 80th birthday, and while critics interpreted it as an example of his assertive style, the President insisted it was simply a moment of lighthearted banter among heads of state.

