Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala
HomeKeralaമൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകിയില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുമെന്ന്...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകിയില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുമെന്ന് ഹൈക്കോടതി | SNDP Microfinance Fraud Case

🎙️ Latest Podcast

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിന്റെ അന്വേഷണ പുരോഗതിയിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്ന് സിംഗിൾ ബെഞ്ച് കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.(SNDP Microfinance Fraud Case, High Court Warns Investigation Officer )

മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണം. അല്ലാത്തപക്ഷം നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് മാറ്റുമെന്ന് കോടതി വ്യക്തമാക്കി. നിരന്തരം നിർദ്ദേശങ്ങൾ നൽകിയിട്ടും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥൻ തയ്യാറായിട്ടില്ല. കേസ് കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥന് സമയമില്ലെന്നും, കോടതിയെ കളിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.

അന്വേഷണ ഉദ്യോഗസ്ഥൻ കടുത്ത സമ്മർദ്ദത്തിന് വിധേയനാണോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. ഹൈക്കോടതിയുടെ ഈ ഇടപെടൽ കേസ് അന്വേഷണത്തിൽ നിർണ്ണായകമാകും.

Story Summary

The Kerala High Court has issued a stern warning regarding the investigation into the SNDP microfinance fraud case, in which Vellappally Natesan is an accused. Justice A. Badharudeen warned that the investigation officer, SP S. Sasidharan, will be replaced if a progress report is not submitted within three weeks, observing that the investigation is being delayed despite repeated court directives.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.