Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala
HomeKerala'വെടിക്കെട്ടിലെ ആകാശവിസ്മയം മാത്രം': ബജറ്റിനെതിരെ പരിഹാസവുമായി BJP | BJP Criticizes VD...

‘വെടിക്കെട്ടിലെ ആകാശവിസ്മയം മാത്രം’: ബജറ്റിനെതിരെ പരിഹാസവുമായി BJP | BJP Criticizes VD Satheesan

🎙️ Latest Podcast

തൃശ്ശൂർ: വി.ഡി. സതീശൻ അവതരിപ്പിച്ച ആദ്യ ബജറ്റ് വെറും പ്രഹസനമാണെന്ന് ബി.ജെ.പി നേതാക്കൾ. എൽ.ഡി.എഫ് സർക്കാരിന്റെ ഭരണത്തിൽ നിന്ന് യാതൊരുവിധത്തിലുള്ള നയപരമായ മാറ്റവും ഈ ബജറ്റിൽ പ്രകടമല്ലെന്ന് ബി.ബി. ഗോപകുമാർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി കസേര മാറിയതല്ലാതെ കാര്യങ്ങളിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(BJP Criticizes VD Satheesan Budget As Hollow And Deceptive)

ബജറ്റ് വട്ടപ്പൂജ്യമാണെന്നും എൽ.കെ.ജി നിലവാരം പോലും ഇതിനില്ലെന്നും പി.കെ. കൃഷ്ണദാസ് പരിഹസിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ വഞ്ചിക്കുന്ന സമീപനമാണിതെന്നും, യു.ഡി.എഫിന്റെ ബജറ്റ് പ്രസംഗം വെറും കവല പ്രസംഗത്തിന് തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു.

ആളുകളെ കബളിപ്പിക്കാനുള്ള ഒരു ‘കൺകെട്ട് സർക്കസ്’ മാത്രമാണ് ഈ ബജറ്റെന്ന് എം.ടി. രമേശ് പറഞ്ഞു. യാഥാർത്ഥ്യബോധമില്ലാത്ത പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയത്. പ്രസംഗം മത്സരം നടക്കുകയാണെങ്കിൽ അതിനുള്ള ഒന്നാം സ്ഥാനം സതീശന് ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

Story Summary

The BJP leadership has launched a scathing attack on Chief Minister V.D. Satheesan’s 2026-27 budget, labeling it a “hollow spectacle” and a “circus of deception.” BJP leaders B.B. Gopakumar, P.K. Krishnadas, and M.T. Ramesh argued that the budget lacks substantial policy changes, fails to fulfill election promises, and is no different from the policies of the previous LDF administration.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.