തിരുവനന്തപുരം: ടൂറിസം, ഗതാഗതം, വ്യവസായം, പരിസ്ഥിതി എന്നീ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളുമായി വി.ഡി. സതീശന്റെ ബജറ്റ്. കേരളത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് ബജറ്റിൽ വിവിധ മേഖലകൾക്കായി തുക വകയിരുത്തിയിരിക്കുന്നത്.(Kerala Budget 2026 Boosts Tourism Industry And Industrial Infrastructure)
ടൂറിസത്തെ ഔദ്യോഗികമായി ഒരു വ്യവസായമായി പ്രഖ്യാപിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. തോട്ടം മേഖലയെ വിനോദസഞ്ചാരത്തിന് കൂടുതൽ അനുകൂലമാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരും. കൂടാതെ, തീർഥാടന ടൂറിസം സർക്യൂട്ടും നടപ്പിലാക്കും. വ്യവസായ മേഖലയ്ക്ക് ആകെ 1115.48 കോടി രൂപ വകയിരുത്തി. ചെറുകിട, വൻകിട വ്യവസായങ്ങൾക്കും ധാതു വ്യവസായങ്ങൾക്കും ഇതിൽ വിഹിതം ലഭ്യമാക്കും. പരമ്പരാഗത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ധനസഹായം നൽകും.
ഗതാഗത മേഖലയുടെ സമഗ്ര വികസനത്തിനായി 1578.8 കോടി രൂപ അനുവദിച്ചു. ഉൾനാടൻ ജലഗതാഗതം മെച്ചപ്പെടുത്തുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള പ്രത്യേക പദ്ധതികൾ ഇതിൽ ഉൾപ്പെടും. ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, തീരദേശ പരിപാലനം എന്നിവയ്ക്കായി 589.39 കോടി രൂപ വകയിരുത്തി. ഇതിൽ 168 കോടി രൂപ തീരദേശ സംരക്ഷണത്തിനായി വിനിയോഗിക്കും.
വന്യജീവി ശല്യവും മനുഷ്യ-മൃഗ സംഘർഷവും ലഘൂകരിക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തും. ഇതിനായി 192 കോടി രൂപ നീക്കിവെച്ചു. പുനരുപയോഗ ഊർജ മേഖലയിൽ സഹകരണ വകുപ്പിനെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതിയും ബജറ്റിലുണ്ട്. തീരമേഖലയ്ക്ക് കരുതലാകുന്ന പദ്ധതികളും ബജറ്റിൽ. മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനപദ്ധതി. മണ്ണെണ്ണ സബ്സിഡി കൂട്ടി. മുതലപ്പൊഴി ഹാര്‍ബറിലെ അശാസ്ത്രീയ നിര്‍മാണം പരിഹരിക്കും, പട്ടയമില്ലാത്ത തീരദേശവാസികള്‍ക്ക് പട്ടയം നൽകും.പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനെ തുടര്‍ന്ന് മരിച്ച വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ പേരിൽ റാഗിങ്ങ് തടയാനുള്ള പദ്ധതി.
കായിക, യുവജന മേഖലയ്ക്ക് 177 കോടി. കോളജ് ക്യാംപസുകളിലെ കളിസ്ഥലങ്ങള്‍ ഉപയോഗക്ഷമമാക്കും. 2036ലെ ഒളിംപിക്സിന് കായിക താരങ്ങളെ യോഗ്യരാക്കാന്‍ വിഷന്‍ 2036 പദ്ധതി നടപ്പാക്കും. വിദ്യാര്‍ഥികളുടെ ഇ ഗ്രാന്റുകള്‍ സമയബന്ധിതമായി നടപ്പാക്കും.ഭിന്നശേഷിക്കാര്‍ക്ക് പൊതു ഇടങ്ങളില്‍ റാംപ് അടക്കമുള്ള സൗകര്യങ്ങള്‍. അര്‍ഹമായ സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും. ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെംപര്‍ – ശാസ്ത്ര ബോധം വളര്‍ത്താനും കേരളത്തെ ആഗോള വിജ്ഞാന ഹബ്ബാക്കി മാറ്റാനുമുള്ള പദ്ധതിക്കായി 25 കോടി വകയിരുത്തി. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാണ് സർക്കാർ ഈ ബജറ്റിലൂടെ ശ്രമിക്കുന്നത്.
Story Summary
The budget marks a strategic boost for key sectors, allocating ₹1,115.48 crore for industrial development and declaring tourism an official industry to attract more investment, including reforms in the plantation sector. Other major highlights include a ₹1,578.8 crore outlay for transport improvements, ₹192 crore for modern technology to mitigate human-wildlife conflict, and significant funds for coastal protection and irrigation.

