Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് SIT...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് SIT | Sabarimala Gold Theft Case

🎙️ Latest Podcast

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു. എസ്ഐടിക്ക് നേതൃത്വം നൽകുന്ന എസ്പി എസ്. ശശിധരൻ നേരിട്ട് കോടതിയിൽ ഹാജരായി. കേസിന്റെ അന്വേഷണം സംബന്ധിച്ച് മുൻപ് കോടതി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.(Sabarimala Gold Theft Case, SIT Submits Progress Report To Kerala High Court)

സന്നിധാനത്തെ പ്രഭാമണ്ഡലത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച വിവരം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് സമീപത്തുള്ള കട്ടിളപ്പാളികളിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ലാബിലേക്ക് പരിശോധനയ്ക്കായി അയക്കണമെന്ന കാര്യത്തിൽ സീൽ ചെയ്ത കവറിൽ എസ്ഐടി റിപ്പോർട്ട് നൽകി. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ കോടതിയുടെ തീരുമാനത്തിൽ നിർണ്ണായകമാകും.

വർഷങ്ങൾക്ക് മുൻപ് സ്വർണം പൂശിയപ്പോൾ ഉണ്ടായിരുന്ന അളവും നിലവിലെ അളവും തമ്മിലുള്ള അന്തരം കണ്ടെത്തുന്നതിലൂടെ സ്വർണം നഷ്ടപ്പെട്ടോ എന്നത് ശാസ്ത്രീയമായി തെളിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നേരത്തെ ദ്വാരപാലക പ്രതിമകളുടെയും കട്ടിളപ്പാളികളുടെയും പരിശോധനാ റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. സ്വർണ്ണക്കൊള്ള കേസിലെ പ്രതിപ്പട്ടിക വിപുലപ്പെടുത്തുന്ന കാര്യത്തിൽ കോടതി ഇന്ന് തീരുമാനമെടുത്തേക്കും.

Story Summary

The Special Investigation Team (SIT) has submitted a progress report on the Sabarimala gold theft case to the Kerala High Court, detailing the collection of samples from the ‘Prabhamandalam’ for scientific analysis. With the physical evidence missing, the court’s final decision will heavily rely on forensic reports comparing past and present gold content.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.