കൊച്ചി: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിലെ പ്രതികളായ അഞ്ച് പോലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരായിരുന്ന അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരടക്കം അഞ്ച് ഉദ്യോഗസ്ഥർക്കാണ് നേരത്തെ കോടതി ജാമ്യം അനുവദിച്ചത്.(SIT Moves High Court To Cancel Bail Of Police Officers In Alappuzha Assault Case)
പ്രതികൾ മർദ്ദനത്തിന് ഉപയോഗിച്ച ലാത്തി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും, കോടതിയുടെ നിരീക്ഷണം വസ്തുതാവിരുദ്ധമാണെന്നും എസ്ഐടി വാദിക്കുന്നു. കേസ് അന്വേഷണം നിർണ്ണായക ഘട്ടത്തിൽ നിൽക്കുമ്പോൾ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും.
ജാമ്യം അനുവദിക്കുന്നതിനായി കോടതി പരിഗണിച്ച കാര്യങ്ങൾ കേസിന്റെ നിലവിലെ അവസ്ഥയിൽ അപ്രസക്തമാണെന്നും, ഇത് നീതിപൂർവ്വമായ അന്വേഷണത്തിന് തടസ്സമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇ.ഡി. തോമസ് ഉൾപ്പെടെയുള്ളവർക്ക് നേരെ നടന്ന ആക്രമണത്തിൽ പോലീസുകാരുടെ പങ്കിനെക്കുറിച്ച് ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് എസ്ഐടിയുടെ പക്ഷം.
Story Summary
The SIT has moved the Kerala High Court to cancel the anticipatory bail granted to five police officers, including former Chief Minister Pinarayi Vijayan’s ex-gunmen, accused of assaulting Youth Congress workers in Alappuzha. The investigation team argues that the lower court’s decision was based on incorrect claims.

