തിരുവനന്തപുരം: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കൗമാരക്കാരിക്ക് നേരെ യുവാവിന്റെ അതിക്രൂരമായ ആക്രമണം. കന്യാകുളങ്ങര സ്വദേശിനിയായ 16 കാരിയെയാണ് യുവാവ് കത്തികൊണ്ട് കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പനവൂർ സ്വദേശിയായ ഫഹദ് എന്ന യുവാവിനെതിരെ വട്ടപ്പാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Minor Girl Stabbed In Thiruvananthapuram For Refusing Romantic Advances)
പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സംഭവം നടന്ന ഉടൻ തന്നെ പ്രതി സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
വട്ടപ്പാറ പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും പ്രതിയെ പിടികൂടാനുള്ള നടപടികൾ ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. പ്രണയപ്പകയാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Story Summary
A 16-year-old girl from Kanyakulangara was critically injured after being stabbed in the neck by a youth named Fahad from Panavoor, following her refusal of his romantic advances. The victim is currently undergoing treatment at the Thiruvananthapuram Medical College Hospital, and Vattappara police have launched a manhunt for the absconding suspect.

