Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala
HomeKerala'ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്, 3 വി.സിമാരും കേരളത്തോട് മാപ്പ്...

‘ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്, 3 വി.സിമാരും കേരളത്തോട് മാപ്പ് പറയണം’: മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

🎙️ Latest Podcast

തിരുവനന്തപുരം : ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസിലർമാർ പങ്കെടുത്തത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ വിവാദമായിരിക്കുകയാണ്. സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്തെത്തി.(CM VD Satheesan Demands Apology From Vice Chancellors Who Attended RSS Event)

വൈസ് ചാൻസലർ പദവിക്ക് കേരളീയ പൊതുസമൂഹത്തിൽ വലിയ ആദരവുണ്ട്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ആർഎസ്എസ് നേതാവിന്റെ പരിപാടിയിൽ പങ്കെടുത്തതിലൂടെ ആ അന്തസ്സാണ് ഇവർ കളഞ്ഞുകുളിച്ചത്. ഭരണഘടനാപരമായ പദവിയിലിരിക്കുന്നവർ തീവ്ര വർഗീയത പറയുന്നവരുടെ വേദികളിൽ എത്തുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഈ നടപടി വച്ചുപൊറുപ്പിക്കില്ലെന്നും, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഈ നിലപാടിൽ പങ്കെടുത്ത മൂന്ന് വൈസ് ചാൻസിലർമാരും കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം കർശനമായി ആവശ്യപ്പെട്ടു. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല എന്നും അദ്ദേഹം കുറിച്ചു.

Story Summary

Chief Minister VD Satheesan has strongly condemned the participation of three Vice-Chancellors in an RSS centenary event addressed by Mohan Bhagwat, terming it a severe lapse in judgment. He stated that this action is unbecoming of their prestigious positions and violates Kerala’s educational traditions, demanding a public apology from the involved VCs.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.