കൊച്ചി : തൃപ്പൂണിത്തുറ ലോക്കൽ കമ്മിറ്റി അംഗം അഡ്വ. പി. ദീപ്തിയുടെ പ്ലീഡർ സ്ഥാനം സംബന്ധിച്ച വിവാദത്തിൽ കടുത്ത നടപടിയുമായി സിപിഐ. പ്ലീഡർ സ്ഥാനം ഉടൻ രാജിവെക്കണമെന്നും, അല്ലാത്തപക്ഷം പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും നേതൃത്വം കർശന നിർദേശം നൽകി. ഇതിനെത്തുടർന്ന് ദീപ്തി പ്ലീഡർ സ്ഥാനത്തുനിന്ന് രാജിവെക്കുകയായിരുന്നു.(CPI Demands Resignation Of P Deepthi From Pleader Post)
ദീപ്തിക്ക് മുൻപാകെ പാർട്ടി രണ്ട് വഴികളാണ് വെച്ചത്: ഒന്നുകിൽ പ്ലീഡർ സ്ഥാനം ഒഴിയുക, അല്ലെങ്കിൽ പാർട്ടിക്ക് പുറത്തുപോകുക. പ്ലീഡർ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്നും വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറുകയാണെന്നുമാണ് ദീപ്തി മാധ്യമങ്ങളോട് പ്രതികരിച്ചത്.
Story Summary
The CPI has forced P. Deepthi, a Thrippunithura local committee member, to resign from the position of government pleader. Following the party’s ultimatum to either quit the post or face expulsion, Deepthi submitted her resignation, citing personal reasons for her decision not to assume the role.

