പാലക്കാട്: കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ മറിയ (62) ആണ് മരിച്ചത് (Dengue Death in Palakkad). കടുത്ത പനിയെ തുടർന്ന് മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
ഇതിനിടയിൽ തൃശൂർ വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നാല് വയസ്സും ഏഴ് വയസ്സുമുള്ള കുട്ടികൾക്കാണ് രോഗം ബാധിച്ചത്. അവധിക്കാലം ചെലവഴിക്കാൻ തമിഴ്നാട്ടിലെ ബന്ധുവീട്ടിൽ പോയി തിരിച്ചെത്തിയവരാണ് ഈ കുട്ടികൾ. നിലവിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. ആരോഗ്യപ്രവർത്തകർ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. വൃത്തിഹീനമായ സാഹചര്യങ്ങളിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയും പടരുന്ന ഷിഗെല്ലയ്ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
Summary: A 62-year-old woman named Mariya died due to dengue fever in Karimbuzha, Palakkad. Simultaneously, two children aged four and seven were diagnosed with Shigella infection in Mangalam, Thrissur, after returning from a holiday in Tamil Nadu. Both children are currently receiving treatment at the Thrissur Medical College Hospital, and health authorities have intensified sanitation and preventive measures in the affected areas.

